വീനസ് വില്യംസ് തോറ്റു
വിംബിള്‍ഡണ്‍: യുഎസ് താരം വീനസ് വില്യംസിന് വിബിംള്‍ഡണിന്റെ രണ്ടാം റൗണ്ടില്‍ അട്ടിമറി തോല്‍വി. ക്രൊയേഷ്യയുടെ കരോലിന സ്പ്രേമിനോട് നേരിട്ടുള്ള സെറ്റുകള്‍ക്കാണ് വീനസ് ദയനീയമായി തോറ്റ് പുറത്തായത്.
വിബിംള്‍ഡണിലെ ആദ്യ അട്ടിമറിയാണിത്. റാങ്കിംഗില്‍ 30ാം സ്ഥാനത്തുള്ള 19 കാരിയായ സ്പ്രേം സെന്‍ട്രല്‍ കോര്‍ട്ടില്‍ ജയം വിയര്‍ത്ത് നേടുകയായിരുന്നു(സ്കോര്‍: 7-6(5), 7-6(6)). 2001ല്‍ ഫ്രഞ്ച് ഓപ്പണില്‍ ആദ്യ റൗണ്ടില്‍ പുറത്തായ ശേഷം വീനസ് വില്യംസ് തന്റെ ടെന്നീസ് ജീവിതത്തില്‍ നേരിടുന്ന ഏറ്റവും വലിയ തിരിച്ചടിയായിരുന്നു ഇത്. 2000ലും 2001ലും വിംബിള്‍ഡണ്‍ ചാമ്പ്യനായ വീനസ് വില്യംസ് കഴിഞ്ഞ രണ്ടു വര്‍ഷവും വിംബിള്‍ഡണ്‍ ഫൈനലില്‍ സഹോദരി സെറീന വില്യംസിനോട് തോല്ക്കുകയായിരുന്നു.
മാര്‍ട്ടിന നവരത്ലോവയും രണ്ടാം റൗണ്ടില്‍ പുറത്തായി. പത്ത് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും വിബിംള്‍ഡണില്‍ സിംഗിള്‍സില്‍ പയറ്റുന്ന 46കാരിയായ മാര്‍ട്ടിന നവരത്ലോവ ജിസേല ഡല്‍കോയോടാണ് തോല്‍വി ഏറ്റുവാങ്ങിയത്(സ്കോര്‍: 3-6, 6-3, 6-3). കഴിഞ്ഞ മാസം ഫ്രഞ്ച് ഓപ്പണിലും ജിസേല മാര്‍ട്ടിനയെ തോല്പിച്ചിരുന്നു.
പുരുഷന്‍മാരുടെ സിംഗിള്‍സില്‍ ആന്റി റോഡിക്, റോജര്‍ ഫെഡറര്‍, ഹെവിറ്റ്, ഗോരാന്‍ ഇവാന്‍സെവിച്ച് എന്നിവര്‍ വിജയിച്ചു. രണ്ടു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം കളിയ്ക്കുന്ന ഗോരാന്‍ ഇവാന്‍സെവിച്ചിന് മത്സരം കടുത്തതായിരുന്നു. ഇറ്റലിയുടെ ഫിലിപ്പോ വൊളാന്‍ഡ്രിയെ 4-6, 7-6, 1-6, 6-3, 6-4 എന്ന സ്കോറിനാണ് ഇവാന്‍സെവിച്ച് തോല്പിച്ചത്.












Click it and Unblock the Notifications