പെനാല്‍റ്റി ഷൂട്ട്ഔട്ടില്‍ ഹോളണ്ട് സെമിയില്‍
ലിസ്ബണ്‍: മുഴുവന്‍ സമയത്തും അധിക സമയത്തും ആരും ഗോളടിക്കാത്ത ക്വാര്‍ട്ടര്‍ മത്സരത്തില്‍ സ്വീഡനെ പെനാല്‍റ്റി ഷൂട്ട്ഔട്ടില്‍ 5-4ന് വീഴ്ത്തി ഹോളണ്ട് യൂറോ-2004 ചാമ്പ്യന്‍ഷിപ്പിന്റെ സെമിഫൈനലില്‍ പ്രവേശിച്ചു.
സെമിയില്‍ പോര്‍ച്ചുഗലിനെയാണ് ഹോളണ്ടിനെ നേരിടേണ്ടത്. പോര്‍ച്ചുഗലും ഹോളണ്ടിനെ പോലെ പെനാല്‍റ്റി ഷൂട്ടൗട്ടിലാണ് ക്വാര്‍ട്ടറിലെ കളി ജയിച്ചത്.
മുഴുവന്‍ സമയവും അധിക സമയവും കളിച്ചിട്ടും ആരും ഗോളടിക്കാതെ പോയ മത്സരത്തില്‍ പെനാല്‍റ്റി ഷൂട്ടൗട്ടും 4-4 സമനിലയിലാണ് കലാശിച്ചത്. തുടര്‍ന്ന് സഡന്‍ ഡെത്തില്‍ ഹോളണ്ട് ജയിച്ചു. സഡന്‍ ഡെത്തില്‍ മെല്‍ബെര്‍ഗ് സ്വീഡന്റെ കിക്ക് പാഴാക്കിയപ്പോള്‍ അര്‍ജെന്‍ റോബന്‍ പന്ത് വലയിലാക്കി ഹോളണ്ടിന് വിജയം സമ്മാനിച്ചു.
ഇരുടീമുകളും പരസ്പരം ആക്രമിച്ചു പൊരുതിയ വാശിയേറിയ മത്സരത്തില്‍ അവസരങ്ങള്‍ കളഞ്ഞുകുളിച്ചത് മൂലമാണ് 120 മിനുട്ട് നേരം കളിച്ചിട്ടും ഗോള്‍ പിറക്കാതെ പോയത്. കളിയില്‍ ഹോളണ്ടിനായിരുന്നു നേരിയ മുന്‍തൂക്കം. ആക്രമണം കൂടുതലും ഹോളണ്ടിന്റെ ഭാഗത്തു നിന്നാണുണ്ടായത്.












Click it and Unblock the Notifications