മൂന്ന് ഗോള്‍ ജയത്തോടെ ചെക്ക് സെമിയില്‍
ലിബ്ബണ്‍: അവസാനത്തെ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ ഡെന്മാര്‍ക്കിനെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്ത് ചെക്ക് റിപ്പബ്ലിക്ക് വിജയക്കുതിപ്പ് തുടരുന്നു. ജൂലൈ ഒന്നിന് നടക്കുന്ന സെമി ഫൈനലില്‍ മത്സരത്തില്‍ ചെക്ക് ഗ്രീസിനെ നേരിടും.
ഗ്രൂപ്പ് മത്സരങ്ങളില്‍ ഹോളണ്ടിനും ജര്‍മനിക്കുമെതിരെ നേടിയ ഉജ്വലവിജയങ്ങളുള്‍പ്പെടെ കളിച്ച എല്ലാ മത്സരങ്ങളും ജയിച്ച ഏകടീമെന്ന ഖ്യാതിയുമായി ക്വാര്‍ട്ടറിലെത്തിയ ചെക്ക് അതിവേഗത്തിലുള്ള ആക്രമണത്തിലൂടെ എതിരാളികളെ തകര്‍ക്കുന്നതാണ് ക്വാര്‍ട്ടര്‍ മത്സരത്തിലും കണ്ടത്. ഗോളൊന്നും പിറക്കാത്ത ആദ്യപകുതിയില്‍ ഡെന്മാര്‍ക്കിന് ചെക്കിനെ പിടിച്ചുകെട്ടാനായെങ്കിലും രണ്ടാം പകുതിയില്‍ കളിയുടെ ഗതി മറ്റൊന്നായി. തിരമാലകള്‍ പോലെ കുതിച്ചുവന്ന ചെക്ക് ആക്രമണ നിരയുടെ മുന്നേറ്റങ്ങള്‍ക്ക് മുന്നില്‍ ഡെന്മാര്‍ക്ക് അടിപതറി.
മിലന്‍ ബാറോസ് ആണ് ചെക്കിന്റെ രണ്ട് ഗോളുകള്‍ നേടിയത്. ഗ്രൂപ്പ് മത്സരങ്ങളില്‍ മൂന്ന് ഗോള്‍ നേടിയ ബറോസ് ഇതോടെ അഞ്ച് ഗോളോടെ ഗോള്‍ വേട്ടയില്‍ മുന്നില്‍ നില്‍ക്കുന്ന സ്ട്രൈക്കറായി. ചെക്കിന്റെ ആദ്യഗോള്‍ കൊല്ലറിന്റെ വകയായിരുന്നു.
രണ്ടാം പകുതിയുടെ നാലാം മിനുട്ടില്‍ കോര്‍ണര്‍ കിക്ക് ഗോളാക്കിയ കൊല്ലറിലൂടെ മുന്നിലെത്തിയ ചെക്ക് 62, 64 മിനുട്ടുകളിലാണ് അടുത്ത ഗോളുകള്‍ നേടിയത്. കിട്ടുന്ന അവസരങ്ങളില്‍ അതിവേഗതയോടെ ആക്രമിച്ച് എതിരാളിയെ കീഴടക്കുന്ന ചെക്ക് തന്ത്രം ഡെന്മാര്‍ക്കിനെതിരായ മത്സരത്തിലും അവര്‍ക്ക് ഉജ്വലവിജയം നേടിക്കൊടുക്കുന്നതാണ് കണ്ടത്.












Click it and Unblock the Notifications