ഡാല്‍മിയ എസിസി പ്രസിഡന്റ്
കൊല്‍ക്കത്ത: ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍(എസിസി) പ്രസിഡന്റായി ജഗ്മോഹന്‍ ഡാല്‍മിയ ചുമതലയേല്ക്കും. ലണ്ടനില്‍ ജൂണ്‍ 29 ചൊവാഴ്ച നടക്കുന്ന എസിസി വാര്‍ഷിക പൊതുയോഗത്തിലാണ് ജഗ്മോഹന്‍ ഡാല്‍മിയ ചുമതലയേല്ക്കുക.
ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് പ്രസിഡന്റ് കൂടിയായ ജഗ്മോഹന്‍ ഡാല്‍മിയ ബംഗ്ലാദേശിന്റെ മുഹമ്മദ് അലി അസ്ഗറില്‍ നിന്നുമാണ് ചുമതല ഏറ്റെടുക്കുക. എസിസി പ്രസിഡന്റ് സ്ഥാനം അംഗരാഷ്ട്രങ്ങള്‍ ഓരോരുത്തരായി മാറി മാറി വഹിയ്ക്കുന്നതാണ് രീതി. അടുത്ത ഊഴം ഇന്ത്യയുടേതാണ്.
കഴിഞ്ഞ മൂന്ന് വര്‍ഷമായി ജഗ്മോഹന്‍ ഡാല്‍മിയ ബിസിസിഐ പ്രസിഡന്റാണ്. ഇദ്ദേഹത്തിന്റെ കാലാവധി സപ്തംബറില്‍ അവസാനിയ്ക്കും. അതുവരെ ഡാല്‍മിയ ബിസിസിഐ പ്രസിഡന്റ് സ്ഥാനവും തുടരും.












Click it and Unblock the Notifications