ഫെഡറര്‍, റോഡിക്ക്, സെറീന സെമിയില്‍
വിംബിള്‍ഡണ്‍: നിലവിലുള്ള ചാമ്പ്യന്‍ റോജര്‍ ഫെഡറര്‍ വിംബിള്‍ഡണ്‍ പുരുഷവിഭാഗത്തില്‍ സെമിയിലെത്തി. നാല് സെറ്റ് നീണ്ട പോരാട്ടത്തില്‍ ലെയ്റ്റണ്‍ ഹെവിറ്റിനെ തോല്പിച്ചാണ് ഫെഡറര്‍ സെമിയില്‍ പ്രവേശിച്ചത്.
രണ്ട് മണിക്കൂര്‍ 19 മിനിറ്റ് നീണ്ട പോരാട്ടത്തിനൊടുവിലാണ് ഫെഡറര്‍ ഹെവിറ്റിനെ കീഴ്പെടുത്തിയത്(സ്കോര്‍: 6-1,6-7,6-0,6-4). ഗ്രാസ് കോര്‍ട്ടില്‍ ഫെഡറര്‍ നേടുന്ന തുടര്‍ച്ചയായ 22ാം വിജയമാണിത്. ഫെഡറര്‍ സെമിയില്‍ സെബാസ്റ്യന്‍ ഗ്രോസ്ജെനെ നേരിടും.
വിംബിള്‍ഡണില്‍ രണ്ടാം സീഡായ റോഡിക്കും സെമിയില്‍ എത്തി. സ്കാല്‍കെനെ നേരിട്ടുള്ളസെറ്റുകള്‍ക്ക് തോല്പിച്ചാണ് റോഡിക്ക് സെമിയില്‍ എത്തിയത്(സ്കോര്‍: 7-6,7-6,6-3). റോഡിക്ക് സെമിയില്‍ ക്രൊയേഷ്യയുടെ 20കാരനായ മരിയോ അങ്കിക്കിനെ നേരിടും.
രണ്ട് തവണ വിംബിള്‍ഡണ്‍ ചാമ്പ്യനായ സെറീന വില്ല്യംസ് ക്വാര്‍ട്ടറില്‍ ജന്നിഫര്‍ കാപ്രിയാറ്റിയെ തോല്പിച്ചാണ് സെമിയില്‍ എത്തിയത്. വെറും 45 മിനിറ്റിനുള്ളില്‍ സെറീന ജന്നിഫറിനെ പരാജയപ്പെടുത്തി(സ്കോര്‍: 6-1,6-1). തുടര്‍ച്ചയായി മൂന്ന് തവണ വിംബിള്‍ഡണ്‍ നേടുക എന്ന അപൂര്‍വ റെക്കോഡ് സ്വന്തമാക്കാനാണ് സെറീനയുടെ ശ്രമം. സെറീനയ്ക്കെതിരെ ചെറിയ ചെറുത്തുനില്പുയര്‍ത്താന്‍ പോലും ജന്നിഫര്‍ കാപ്രിയാറ്റിയ്ക്ക് കഴിഞ്ഞില്ല.
അമേലി മൗറെസ്മോയെ സെറീന സെമിയില്‍ നേരിടും.












Click it and Unblock the Notifications