കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വീണ്ടും അട്ടിമറി: ഫൈനലില്‍ ഗ്രീസ്

  • By Staff
Google Oneindia Malayalam News

Euro2004-Logoപോര്‍ട്ടോ: വമ്പന്‍മാരെ വിറപ്പിച്ച് യൂറോ കിരീടത്തിലേക്ക് കുതിക്കാനൊരുങ്ങിയ ചെക്ക് റിപ്പബ്ലിക്കിനെ ഗ്രീസ് വീഴ്ത്തി. ഫുട്ബോള്‍ നിരീക്ഷകരുടെ പ്രവചനങ്ങളെ കാറ്റില്‍ പറത്തിക്കൊണ്ട് ഗ്രീസ് യൂറോ-2004 ടൂര്‍ണമെന്റിന്റെ ഫൈനലില്‍ കടന്നു.

മുഴുവന്‍ സമയത്തിന് ശേഷവും ആദ്യത്തെ 15 മിനുട്ട് അധികസമയം കളിച്ചിട്ടും ഗോള്‍ പിറക്കാതെ പോയ രണ്ടാം സെമിഫൈനല്‍ മത്സരത്തില്‍ രണ്ടാമത്തെ എക്സ്ട്രാടൈമിന്റെ ആദ്യമിനുട്ടില്‍ ട്രെയിയാനോസ് ഡള്ളാസ് നേടിയ സില്‍വര്‍ ഗോളിനാണ് ഗ്രീസ് ചെക്ക് റിപ്പബ്ലിക്കിനെ മലര്‍ത്തിയടിച്ചത്. കോര്‍ണര്‍ കിക്കിലൂടെ ലഭിച്ച പന്ത് ചെക്ക് വലയിലേക്ക് തല കൊട്ട് ചെത്തിയിട്ടാണ് ഡള്ളാസ് ഗ്രീസിന് ചരിത്രജയം നേടിക്കൊടുത്തത്.

ആദ്യറൗണ്ടില്‍ ഹോളണ്ടിനെയും ജര്‍മനിയെയും ക്വാര്‍ട്ടറില്‍ ഡെന്മാര്‍ക്കിനെയും തകര്‍ത്ത് തോല്‍വിയറിയാതെ സെമിയിലെത്തിയ ചെക്ക് റിപ്പബ്ലിക്ക് ഗ്രീസിന് മുന്നില്‍ പതറുന്നതാണ് കണ്ടത്. ഗോള്‍ അടിക്കാന്‍ കേളി കേട്ട ചെക്ക് മുന്‍നിര ടൂര്‍ണമെന്റില്‍ ആദ്യമായി ഫിനിഷിംഗില്‍ പരാജയപ്പെട്ടപ്പോള്‍ മറ്റൊരു അട്ടിമറിക്ക് യൂറോ-2004 സാക്ഷ്യം വഹിക്കുകയായിരുന്നു.

ഫൈനലില്‍ ഗ്രീസ് പോര്‍ച്ചുഗലിനെ നേരിടും. ആദ്യറൗണ്ട് മത്സരത്തില്‍ പോര്‍ച്ചുഗലിനെ 2-1ന് വീഴ്ത്തിയാണ് ഗ്രീസ് അട്ടിമറികള്‍ക്ക് തുടക്കം കുറിച്ചത്. ക്വാര്‍ട്ടറില്‍ ഫ്രാന്‍സിനെയായിരുന്നു ഗ്രീസ് തോല്പിച്ചത്.

പോര്‍ച്ചുഗലും ഗ്രീസും ആദ്യമായാണ് യൂറോ ഫൈനലിലെത്തുന്നത്. ആദ്യമായി ഫൈനലിലെത്തുന്ന രണ്ട് ടീമുകള്‍ തമ്മില്‍ കലാശക്കളി നടക്കുന്നത് യൂറോ കപ്പിന്റെ 40 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായാണ്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X