കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
ഏഷ്യാകപ്പ്: അഗാര്‍ക്കറെ ഒഴിവാക്കി
ദില്ലി: ഏഷ്യാകപ്പ് ഏകദിന ക്രിക്കറ്റ് ടൂര്‍ണമെന്റിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. സൗരവ് ഗാംഗുലി തന്നെയാണ് ടീമിന്റെ നായകന്.
ഇന്ത്യന്‍ ടീമിലിടം നേടാന്‍ പേസ് ബൗളര്‍ അജിത് അഗാര്ക്കറിനായില്ല. വിക്കറ്റ് കീപ്പര്‍ പാര്‍ത്ഥിവ് പട്ടേലിനെ ടീമിലെടുത്തിട്ടുണ്ട്.
പരുക്കില്‍ നിന്നും മോചിതരായ ഓഫ് സ്പിന്നര്‍ ഹര്ഭജന് സിങ്ങും ഫാസ്റ് ബൗളര്‍മാരായ ആശിഷ് നെഹ്റ, സഹീര്ഖാന് എന്നിവരും ടീമിലിടം നേടി.
ഇന്ത്യന്‍ ടീംസൗരവ് ഗാംഗുലി (നായകന്), രാഹുല്‍ ദ്രാവിഡ്, സച്ചിന്‍ടെണ്ടുല്‍ക്കര്‍, യുവരാജ് സിങ്ങ്, വിവിഎസ് ലഷ്മണ്‍, വീരേന്ദ്ര സേവാഗ്, മുഹമ്മദ് കൈഫ്, പാര്‍ത്ഥീവ് പട്ടേല്‍, അനില്‍ കുംബ്ലെ, ഹര്ഭജന് സിങ്ങ്, സഹീര്‍ ഖാന്, ആശിഷ് നെഹ്റ, ഇര്ഫാന് പത്താന്, എല്‍ ബാലാജി.
Comments
Story first published: Thursday, July 8, 2004, 5:30 [IST]