ഗാംഗുലിയ്ക്ക് 32
ചെന്നൈ: ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ ഗാംഗുലിയ്ക്ക് ജൂലായ് എട്ട് വ്യാഴാഴ്ച പിറന്നാള്‍. വ്യാഴാഴ്ച ഗാംഗുലിയുടെ 32ാം പിറന്നാള്‍ ആഘോഷിച്ചു.
ചെന്നൈയില്‍ ഏഷ്യാകപ്പിനുള്ള തയ്യാറെടുപ്പ് പരിശീലനത്തിലാണ് ഗാംഗുലി. പഴയ അംഗീകാരങ്ങളില്‍ മയങ്ങാതെ, സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്ചവയ്ക്കാന്‍ ടീമംഗങ്ങളോട് ഗാംഗുലി പറഞ്ഞു. മൂന്ന് മാസത്തെ ഇടവേളയ്ക്ക് ശേഷം പെട്ടെന്ന് കളിയുടെ താളം കണ്ടെത്താന്‍ അല്പം ബുദ്ധിമുട്ടേണ്ടിവരും. ഇത് ഇന്ത്യയെസംബന്ധിച്ചിടത്തോളം പ്രധാനപ്പെട്ട സീസണാണ്. കഴിഞ്ഞ വര്‍ഷത്തേത് പോലെ ഈ വര്‍ഷവും സീസണ്‍ ഗംഭീരമാക്കും. - ഗാംഗുലി പറഞ്ഞു.
ഏഷ്യാകപ്പ് ശ്രീലങ്കയില്‍ നടക്കുന്നതിനാല്‍ ശ്രീലങ്കയില്‍ നിന്നും കനത്ത വെല്ലുവിളി പ്രതീക്ഷിയ്ക്കുന്നുണ്ടെന്ന് ഗാംഗുലി പറഞ്ഞു. എന്തായാലും ഇന്ത്യന്‍ ടീം മുഴുവന്‍ കരുത്തിലാണ്. ഹര്‍ഭജന്റെ തിരിച്ചുവരവ് ടീമിന് ആവേശം പകരുന്നു. ഹര്‍ഭജന്‍ അനില്‍ കുംബ്ലെ, സഹീര്‍, ഇര്‍ഫാന്‍, ബാലാജി എന്നിവരോടൊപ്പം നല്ല പ്രകടനം കാഴ്ചവച്ചാല്‍ ഇന്ത്യ മറ്റ് ടീമുകളുടെ മേല്‍ വിജയം കൊയ്യും.












Click it and Unblock the Notifications