കോപ അമേരിക്ക: കൊളംബിയ ക്വാര്‍ട്ടറില്‍
ലിമ: ബൊളീവിയയെ ഒരു ഗോളിന് തോല്പിച്ച് കൊളംബിയ കോപ അമേരിക്ക ഫുട്ബോള്‍ ടൂര്‍ണമെന്റിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു. മറ്റൊരു മത്സരത്തില്‍ പെറു വെനിസ്വേലയെ 3-1ന് തോല്പിച്ചു.
കോപ അമേരിക്കയില്‍ ക്വാര്‍ട്ടറില്‍ കടക്കുന്ന ആദ്യത്തെ ടീമാണ് കൊളംബിയ. ആദ്യമത്സരം ജയിച്ച കൊളംബിയ ആറ് പോയിന്റോടെയാണ് ക്വാര്‍ട്ടര്‍ ഉറപ്പാക്കിയത്. 89-ാം മിനുട്ടില്‍ എഡിക്സണ്‍ പെരേരയുടെ ഹെഡറിലൂടെയാണ് കൊളംബിയ വിജയഗോള്‍ കണ്ടത്.
നാല് പോയിന്റോടെ പെറുവാണ് ഗ്രൂപ്പ് എയില്‍ രണ്ടാം സ്ഥാനത്ത്. ബൊളീവിയക്ക് ഒരു പോയിന്റുള്ളപ്പോള്‍ വെനിസ്വേലക്ക് പോയിന്റൊന്നുമില്ല. ഗ്രൂപ്പിലെ അവസാന മത്സരങ്ങള്‍ പെറുവും കൊളംബിയയും തമ്മിലും ബൊളീവിയയും വെനിസ്വേലയും തമ്മിലുമാണ്.












Click it and Unblock the Notifications