അര്‍ജന്‍റീനയെ മെക്സിക്കോ അട്ടിമറിച്ചു
ചിക്ലായൊ: കോപ്പ അമേരിക്ക ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ വമ്പന്‍മാരായ അര്‍ജന്‍റീനയെ മെക്സിക്കോ ഒരു ഗോളിന് അട്ടിമറിച്ചു.
ഒമ്പതാം മിനുട്ടില്‍ റമോണ്‍ മൊറാലൈസ് ഫ്രീകിക്കിലൂടെ നേടിയ ഗോളിനാണ് മെക്സിക്കോ അട്ടിമറിജയം നേടിയത്. ശക്തമായ പ്രതിരോധത്തിലൂടെ അര്‍ജന്‍റീനയുടെ ആക്രമണങ്ങള്‍ക്ക് തടയിട്ട മെക്സിക്കോ ഒമ്പതാം മിനുട്ടില്‍ നേടിയ ലീഡ് അവസാനമിനുട്ട് വരെ നിലനിര്‍ത്തുന്നതില്‍ വിജയിച്ചു. 1990ന് ശേഷം മെക്സിക്കോ ആദ്യമായാണ് അര്‍ജന്‍റീനയ്ക്കെതിരെ ജയം നേടുന്നത്.
ഗ്രൂപ്പ് ബിയിലെ മറ്റൊരു മത്സരത്തില്‍ ഉറുഗ്വേ 2-1ന് ഇക്വഡോറിനെ തോല്പിച്ചു. ഈ ജയത്തോടെ ഉറുഗ്വേയും മെക്സിക്കോയും ഗ്രൂപ്പ് ബിയില്‍ നാല് പോയിന്റോടെ മുന്നിലെത്തി. അര്‍ജന്‍റീനക്ക് മൂന്ന് പോയിന്റുണ്ട്.












Click it and Unblock the Notifications