യുപിഎ സര്‍ക്കാരിനെതിരെ സിധു
തിരുവനന്തപുരം: അതിര്‍ത്തിയിലെ അക്രമം, ബംഗ്ലാദേശില്‍ നിന്നുള്ള നുഴഞ്ഞുശയറ്റം തുടങ്ങിയ കാര്യങ്ങളില്‍ യുപിഎ സര്‍ക്കാരിന്റെ നിലപാട് തെറ്റാണെന്ന് ബിജെപി എംപിയും മുന്‍ ക്രിക്കറ്റ്താരവുമായ നവ്ജോത്സിംഗ്സിധു പറഞ്ഞു.
ബിജെപിയുടെ ശീേയ സുരക്ഷാ പ്രചാരണവുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്തെത്തിയ സിധു ജൂലൈ 11 ഞായറാഴ്ച വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു.
നാം മുന്നോട്ടാണോ പിറകോട്ടാണോ പോവുന്നത്? ഈയിടെ നടന്ന ഇന്ത്യാ-പാകിസ്ഥാന്‍ ചര്‍ച്ചകളില്‍ ലാഹോര്‍ പ്രക്രിയയെ കുറിച്ച് യാതൊരു പരാമര്‍ശവുമുണ്ടായില്ല. അതിര്‍ത്തിയിലെ അക്രമം കൂടിവരുന്നത് പ്രത്യേകശ്രദ്ധ നല്‍കേണ്ട കാര്യമാണ്. 36 ബിഎസ്എഫ് ജവാന്‍മാരും നാട്ടുകാരുമാണ് അക്രമങ്ങളില്‍ മരിച്ചത്- സിധു ചൂണ്ടിക്കാട്ടി.
മാനുഷികപ്രശ്നമെന്ന നിലയില്‍ ബാംഗ്ലാദേശ് അതിര്‍ത്തിയിലെ നുഴഞ്ഞുകയറ്റത്തെ അവഗണക്കുന്ന യുപിഎ സര്‍ക്കാര്‍ ഇതൊരു ദേശീയ സുരക്ഷാപ്രശ്നമാണെന്നത് കാണുന്നില്ല. ജിഹാദി പ്രവര്‍ത്തകരും അതിര്‍ത്തി കടന്ന് ഇന്ത്യയിലെത്തുന്നുണ്ട്.
എന്‍ഡിഎ സര്‍ക്കാര്‍ നിയമിച്ച ഗവര്‍ണര്‍മാരെ നീക്കിയത് ജനാധിപത്യവിരുദ്ധമായ നടപടിയാണ്. ഗവര്‍ണര്‍മാരെ പിരിച്ചുവിട്ടതിന് വിശ്വാസ്യമായ ഒരു കാരണവുമില്ല.
ബിജെപി ഒരിക്കലും ഹിന്ദുത്വത്തെ ഉപേക്ഷിച്ചിട്ടിലലെന്നും ഹിന്ദുത്വമാണ് ബിജെപിയുടെ ശക്തിയുടെ അടിസ്ഥാനമെന്നും സിധു പറഞ്ഞു.


Click it and Unblock the Notifications