Get Updates
Get notified of breaking news, exclusive insights, and must-see stories!

ഏകദിനത്തിലും ഡബ്ളടിയ്ക്കും: സെവാഗ്

ദില്ലി: ഇതുവരെ ഒരു ബാറ്റ്സ്മാനും ഏകദിന മത്സരത്തില്‍ ഇരട്ടസെഞ്ച്വറി നേടാന്‍ കഴിഞ്ഞിട്ടില്ലെങ്കിലും അത് അസാധ്യമല്ലെന്ന് ടെസ്റ് ക്രിക്കറ്റില്‍ ട്രിപ്പിള്‍ സെഞ്ച്വറി നേടിയ ഏകഇന്ത്യന്‍ ബാറ്റ്സ്മാനായ വീരേന്ദര്‍ സെവാഗ് പറഞ്ഞു.

ഏകദിനത്തില്‍ ഇരട്ടസെഞ്ച്വറി നേടുകയെന്നത് എളുപ്പമല്ലെങ്കിലും ഓപ്പണറെന്ന നിലയില്‍ തനിക്ക് 50 ഓവറും കളിക്കാനായാല്‍ ഇരട്ടസെഞ്ച്വറി നേടാനാവുമെന്ന് സെവാഗ് പറഞ്ഞു. മറ്റ് പലര്‍ക്കും അത് ചെയ്യാനാവും. എന്നാല്‍ 50 ഓവര്‍ മുഴുവന്‍ കളിക്കാന്‍ അവര്‍ക്ക് സാധിക്കണം.

ഏകദിനത്തില്‍ ഇരട്ടസെഞ്ച്വറി നേടാന്‍ ദുര്‍ബലമായ ടീം എതിരാളികളായി വരണമെന്നില്ല. ഏകദിനത്തിലെ ഉയര്‍ന്ന സ്കോറായ 194 റണ്‍സ് പാകിസ്ഥാന്‍ ഓപ്പണര്‍ സയീദ് അന്‍വര്‍ നേടിയത് ഇന്ത്യയ്ക്കെതിരായ മത്സരത്തിലാണ്.

ഒരു ടീമിനെയും ചെറുതായി കാണാന്‍ പാടില്ല. ഒരു ബാറ്റ്സ്മാനെ പുറത്താക്കാന്‍ വെറുമൊരു പന്ത് മാത്രം മതി- സെവാഗ് ചൂണ്ടിക്കാട്ടി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+