പെറു,ഉറുഗ്വെ,മെക്സിക്കോ ക്വാര്‍ട്ടറില്‍
ട്രുജില്ലോ: ഗ്രൂപ്പ് എയിലെ അവസാനത്തെ മത്സരങ്ങളിലൊന്നില്‍ കൊളംബിയയുമായി 2-2 സമനില പാലിച്ച പെറു ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് കടന്നു.
മൂന്ന് കളികളില്‍ നിന്ന് ഏഴ് പോയിന്റ് നേടിയ കൊളംബിയയാണ് എ ഗ്രൂപ്പിലെ ജേതാക്കള്‍. പെറുവിന് അഞ്ച് പോയിന്റുണ്ട്.
ഗ്രൂപ്പ് എയിലെ മറ്റൊരു മത്സരത്തില്‍ വെനിസ്വേലയും കോസ്റാറിക്കയും 1-1 സമനില പാലിച്ചതോടെ ഗ്രൂപ്പ് ബിയില്‍ നിന്ന് ഉറുഗ്വേയും മെക്സിക്കോയും ക്വാര്‍ട്ടര്‍ ഉറപ്പാക്കി. ഗ്രൂപ്പ് മത്സരങ്ങളില്‍ മൂന്നാമതെത്തുന്ന മികച്ച രണ്ട് ടീമുകളില്‍ ഒന്നെന്ന നിലയില്‍ ക്വാര്‍ട്ടറിലേക്ക് കടക്കാന്‍ ബൊളീവിയിക്ക് ഇപ്പോഴും സാധ്യതയുണ്ട്. ഗ്രൂപ്പ് സിയിലെ ചിലി- കോസ്റാറിക്ക മത്സരം സമനിലയിലാവുകയാണെങ്കില്‍ ബൊളീവിയ ക്വാര്‍ട്ടറിലെത്തും.
ഗ്രൂപ്പ് ബിയിലെ മറ്റൊരു ടീമായ അര്‍ജന്‍റീനക്ക് ഉറുഗ്വെയുമായുള്ള മത്സരം സമനിലയിവാവുകയോ ഇക്വഡോര്‍ മെക്സിക്കോയാട് തോല്‍ക്കുകയോ ചെയ്താല്‍ ക്വാര്‍ട്ടറിലെത്താം.
ഗ്രൂപ്പ് എയിലെ മത്സരത്തില്‍ രണ്ട് ഗോളുകള്‍ക്ക് കൊളംബിയ മുന്നിട്ടു നിന്നതിന് ശേഷമാണ് പെറു സമനില ഗോളുകള്‍ നേടിയത്.
ക്വാര്‍ട്ടറില്‍ കൊളംബിയ ഗ്രൂപ്പ് മത്സരങ്ങളില്‍ മൂന്നാമതെത്തുന്ന മികച്ച രണ്ടാമത്തെ ടീമുമായി ഏറ്റുമുട്ടും. ഗ്രൂപ്പ് ബിയിലെ രണ്ടാം സ്ഥാനക്കാരുമായിട്ടാണ് പെറുവിന് ക്വാര്‍ട്ടര്‍ മത്സരം. മെക്സിക്കോയോ ഉറുഗ്വെയോ അര്‍ജന്‍റീനയോ ആയിരിക്കും ക്വാര്‍ട്ടറിലെ പെറുവിന്റെ എതിരാളികള്‍.












Click it and Unblock the Notifications