കോപ: അര്‍ജന്റീന ക്വാര്‍ട്ടറില്‍
പിയുറ(പെറു): ഉറഗ്വായെ 4-2 തോല്പിച്ച് അര്‍ജന്റീന കോപ അമേരിക്ക കപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു. മിക്കവാറും അര്‍ജന്റീന തന്നെയായിരിക്കും ക്വാര്‍ട്ടറില്‍ പെറുവിന്റെ എതിരാളിയെന്നും ഏതാണ്ട് ഉറപ്പായി.
അര്‍ജന്റീനയ്ക്ക് വേണ്ടി ലുസിയാനോ ഫിഗ്വെറോവ രണ്ട് ഗോളുകള്‍ നേടി. ക്രിസ്റ്യന്‍ ഗൊണ്‍സാലെസ്, റോബര്‍ട്ടോ അയല എന്നിവരാണ് അര്‍ജന്റീനയ്ക്ക് വേണ്ടി മറ്റ് രണ്ട് ഗോളുകള്‍ നേടിയത്. ഉറഗ്വേയ്ക്ക് വേണ്ടി ഫാബിയന്‍ എസ്തോയനൊഫും വിന്‍സെന്റെ സാഞ്ചെസും ആശ്വാസഗോളുകള്‍ നേടി.
മറ്റൊരു മത്സരത്തില്‍ മെക്സിക്കോ ഇക്വഡോറിനെ തോല്പിച്ചു(സ്കോര്‍: 2-1). ഇക്വഡോര്‍ ഇതോടെ കോപ അമേരിക്കയില്‍ നിന്നും പുറത്തായി. മെക്സിക്കോയും അര്‍ജന്റീനയോടൊപ്പം ക്വാര്‍ട്ടറില്‍ കടന്നു. ഗ്രൂപ്പ് ബിയില്‍ നിന്ന് ഏഴ് പോയിന്റോടെയാണ് മെക്സിക്കോ ക്വാര്‍ട്ടറില്‍ കടക്കുന്നത്. തൊട്ടുപിന്നില്‍ ആറ് പോയിന്റുകളോടെ അര്‍ജന്റീന. ഉറുഗ്വായ്ക്ക് നാല് പോയിന്റും ഇക്വഡോറിന് പൂജ്യം പോയിന്റും.
ഉറുഗ്വാ നേരത്തെ ക്വാര്‍ട്ടര്‍ പ്രവേശനം ഉറപ്പാക്കിയിരുന്നു.












Click it and Unblock the Notifications