ഏഷ്യാകപ്പിന് വെള്ളിയാഴ്ച തുടക്കം
കൊളംബോ: ഏഷ്യയിലെ ക്രിക്കറ്റ് രാജാക്കന്‍മാരാരെന്ന് കണ്ടെത്താനുള്ള മത്സരങ്ങള്‍ ജൂലൈ 16 വെള്ളിയാഴ്ച ആരംഭിക്കും. ഏഷ്യാ കപ്പിലെ ആദ്യമത്സരത്തില്‍ ബാംഗ്ലാദേശ് പുതുമുഖങ്ങളായ ഹോങ്കോംഗിനെ നേരിടും. വെള്ളിയാഴ്ച പകലും രാത്രിയുമായി നടക്കുന്ന മത്സരത്തില്‍ ഇന്ത്യ യുഎഇയുമായി ഏറ്റുമുട്ടും.
യുഎഇക്ക് പുറമെ ഇന്ത്യയുടെ ഗ്രൂപ്പില്‍ കരുത്തരായ ശ്രീലങ്കയാണുള്ളത്. മറ്റേ ഗ്രൂപ്പില്‍ പാകിസ്ഥാന്‍, ബംഗ്ലാദേശ്, ഹോങ്കോംഗ് എന്നിവയാണ് ടീമുകള്‍.
മൂന്ന് മാസത്തെ വിശ്രമത്തിന് ശേഷമാണ് ഇന്ത്യന്‍ ടീം വീണ്ടും അന്താരാഷ്ട്ര മത്സരങ്ങളില്‍ കളിക്കുന്നത്. യുഎഇയ്ക്കെതിരായ മത്സരത്തില്‍ സ്പിന്നര്‍ ഹര്‍ഭജന്‍സിംഗിനെ ഉള്‍പ്പെടുത്തുമെന്നാണ് കരുതുന്നത്. ഡംബുള്ളയിലെ വരണ്ട പിച്ച് സ്പിന്‍ ബൗളിംഗിന് അനുകൂലമാവുമെന്നാണ് കരുതുന്നത്. പരിക്ക് കാരണം ഏഴ് മാസം കളിയില്‍ നിന്ന് വിട്ടുനിന്നതിന് ശേഷമാണ് ഹര്‍ഭജന്‍ കളിക്കാനെത്തുന്നത്.
കഴിഞ്ഞ സീസണില്‍ മികച്ച ഫോമില്‍ കളിച്ച ഇന്ത്യന്‍ ടീമംഗങ്ങളോട് അലംഭാവം പാടില്ലെന്ന് ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
തങ്ങളുടെ ഗ്രൂപ്പിലെ കരുത്തരായ ശ്രീലങ്കയുമായുള്ള ഇന്ത്യയുടെ മത്സരം ജൂലൈ 18നാണ്. മുത്തയ്യ മുരളീധരന്‍ ടീമില്‍ തിരിച്ചെത്തിയതോടെ ശ്രീലങ്ക കൂടുതല്‍ ആത്മവിശ്വാസത്തോടെയാണ് സ്വന്തം നാട്ടില്‍ കളിക്കാനിറങ്ങുന്നത്.












Click it and Unblock the Notifications