പരാഗ്വേ ബ്രസീലിനെ അട്ടിമറിച്ചു
അരിക്വിപ(പെറു): കോപ അമേരിക്കയില്‍ ബ്രസീലിന്റെ അജയ്യമായ കുതിപ്പ് അവസാനിച്ചു. പരാഗ്വേയാണ് ബ്രസീലിനെ 2-1ന് അട്ടിമറിച്ചത്.
ചിലിയെ 2-1ന് തകര്‍ത്ത കോസ്റാറിക്ക കോപ അമേരിക്കയുടെ ക്വാര്‍ട്ടറില്‍ കടന്നു. ബ്രസീലിനെതിരായ വിജയത്തോടെ ഈ ഗ്രൂപ്പില്‍ നിന്ന് പരാഗ്വേ ഒന്നാമന്മാരായി ക്വാര്‍ട്ടറില്‍ കടന്നു. ഇനി ക്വാര്‍ട്ടറില്‍ പരാഗ്വേ ഉറുഗ്വായെ നേരിടും.
ലോകത്തെ ഒന്നാം നമ്പര്‍ ടീമിനെ അട്ടിമറിയ്ക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് പരാഗ്വേ കോച്ച് കാര്‍ലോസ് ജാര സാഗ്വിര്‍ പറഞ്ഞു. 1-1 സമനിലയില്‍ നില്ക്കുകയായിരുന്ന പോരാട്ടത്തെ വിജയത്തിലേക്ക് നയിച്ചത് 71-ാം മിനിറ്റില്‍ പരാഗ്വേയുടെ ഫ്രെഡി ബെറെറോയുടെ തകര്‍പ്പന്‍ ഷോട്ടാണ്.












Click it and Unblock the Notifications