ബീനമോള്‍ ഉക്രെയ്നിലേക്ക് തിരിച്ചു
ദില്ലി: ഏഷ്യന്‍ ഗെയിംസിലെ സ്വര്‍ണ്ണമെഡല്‍ മെഡല്‍ ജേതാവ് കെ. എം. ബീനമോള്‍ ഉള്‍പ്പെടെ ഒമ്പത് അത്ലറ്റിക് താരങ്ങള്‍ ഉക്രെയിനിലേക്ക് തിരിച്ചു. ഉക്രെയിനില്‍ നടക്കുന്ന അത്ലറ്റിക്സ് മത്സരങ്ങളില്‍ പങ്കെടുത്തതിന് ശേഷം അവര്‍ അവിടെ നിന്ന് ഒളിമ്പിക്സ് നഗരമായ ഏതന്‍സിലേക്ക് തിരിക്കും.
സ്പോര്‍ട്സ് മന്ത്രി സുനില്‍ ദത്ത് ജവഹര്‍ലാല്‍ നെഹ്റു സ്റേഡിയത്തിലെത്തി കായികതാരങ്ങള്‍ക്ക് വിജയാശംസകള്‍ നേര്‍ന്നു.
അത്ലറ്റ് താരങ്ങളില്‍ നിന്നും ഇത്തവണ മികച്ച പ്രകടനം പ്രതീക്ഷിക്കുന്നതായി സുനില്‍ ദത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അത്ലറ്റുകള്‍ക്ക് ഭാവിയില്‍ മെച്ചപ്പെട്ട സൗകര്യങ്ങള്‍ അനുവദിക്കുമെന്നും അദ്ദേഹം അറിയിച്ചു. ഇപ്പോള്‍ അത്ലറ്റുകള്‍ക്ക് ദിവസച്ചെലവിന് 2500 രൂപയാണ് അനുവദിച്ചിട്ടുള്ളത്. ഈ തുക ഉയര്‍ത്തുമെന്നും സുനില്‍ദത്ത് പറഞ്ഞു.












Click it and Unblock the Notifications