കോപ അമേരിക്ക: അര്‍ജന്‍റീന സെമിയില്‍
ചിക്സാവൊ: പെറുവിനെ തോല്പിച്ച് അര്‍ജന്‍റീന കോപ അമേരിക്ക ഫുട്ബോള്‍ ടൂര്‍ണമെന്റിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു. ഒരു ഗോള്‍ ജയത്തോടെയാണ്അര്‍ജന്‍റീന സെമിയിലേക്ക് യോഗ്യത നേടിയത്.
രണ്ടാം പകുതിയിലെ 60-ാം മിനുട്ടില്‍ ഫ്രീകിക്ക് ഗോളാക്കി മാറ്റിയ കാര്‍ലോസ് സെസാണ് അര്‍ജന്‍റീനക്ക് വിജയവും സെമി പ്രവേശനവും നേടിക്കൊടുത്തത്. ഇരുടീമുകളും ഒട്ടേറെ അവസരങ്ങള്‍ നഷ്ടപ്പെടുത്തിയ കളിയില്‍ അര്‍ജന്‍റീനക്കായിരുന്നു നേരിയ മുന്‍തൂക്കം.
കളിയുടെ അവസാനനിമിഷത്തില്‍ അര്‍ജന്‍റീനയുടെ ക്യാപ്റ്റന്‍ അയാള ചുവപ്പുകാര്‍ഡ് കണ്ട് പുറത്തായി. അയാളക്ക് സെമിയില്‍ കളിക്കാനാവില്ല.












Click it and Unblock the Notifications