ഇന്ത്യ-ശ്രീലങ്ക മത്സരം ഇന്ന്
കൊളംബോ: ഏഷ്യാ കപ്പില്‍ ഇന്ത്യ ജൂലായ് 18 ഞായറാഴ്ച ശ്രീലങ്കയെ നേരിടും. ആദ്യമത്സരത്തില്‍ ഇന്ത്യയും ലങ്കയും യുഎഇയെ തോല്പിച്ചിരുന്നു.
ഡാംബുള്ള സ്റേഡിയത്തില്‍ ആതിഥേയരായ ശ്രീലങ്കയുമായുള്ള മത്സരം ഇന്ത്യയ്ക്ക് കനത്ത വെല്ലുവിളിയായിരിക്കും. സ്വന്തം നാട്ടില്‍ ശ്രീലങ്ക എപ്പോഴും കൂടുതല്‍ കരുത്തരാകാറുണ്ട്. പക്ഷെ ചാമ്പ്യന്‍സ് ട്രോഫിയില്‍ ഗ്രൂപ്പിലെ ജേതാക്കളായി സെമിയില്‍ കടക്കണമെങ്കില്‍ ഇന്ത്യയ്ക്ക് ശ്രീലങ്കയെ തോല്പിച്ചേ മതിയാവൂ.
ശ്രീലങ്ക ആസ്ത്രേല്യയുമായുള്ള മത്സരം കഴിഞ്ഞ് തിരിച്ചെത്തിയതേയുള്ളൂ. അതിനാല്‍ അവര്‍ക്ക് കളിക്കളവുമായി കൂടുതല്‍ അടുപ്പമുണ്ട്. ഇന്ത്യ രണ്ട് മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് വീണ്ടും കളിക്കളത്തില്‍ സജീവമാകുന്നത്. സനത് ജയസൂര്യയുടെ പരിക്ക് ശ്രീലങ്കയെ അലട്ടുന്നുണ്ട്.
ജയസൂര്യ ഇന്ത്യയ്ക്കെതിരെ ബൗള്‍ ചെയ്യുമോ എന്ന കാര്യം സംശയമുണ്ട്. പക്ഷെ കുറവ് നികത്താന്‍ മുത്തയ്യ മുരളീധരനുണ്ട്.
ടീമില്‍ രണ്ട് സ്പിന്നര്‍മാരെ നിലനിര്‍ത്തണോ എന്നതാണ് ഇന്ത്യയുടെ പ്രശ്നം. കുംബ്ലെയെ മാറ്റി പകരം ഹര്‍ഭജനെ മാത്രം കളിപ്പിയ്ക്കുന്ന കാര്യവും ആലോചിയ്ക്കുന്നുണ്ട്. ഇന്ത്യയുടെ പേസര്‍മാര്‍ നന്നായി പന്തെറിയുന്നു എന്നതിലും ഇന്ത്യയ്ക്ക് ആശ്വസിയ്ക്കാം.
ഇന്ത്യയെ അലട്ടുന്ന ഒരു പ്രശ്നം ഇപ്പോള്‍ ബാറ്റിംഗാണ്. യുഎഇയ്ക്കെതിരെ തീരെ മോശപ്പെട്ട ബാറ്റിംഗ് പ്രകടനമായിരുന്നു ഇന്ത്യയുടേത്. സച്ചിനും സെവാഗും നിരാശപ്പെടുത്തി. ദ്രാവിഡിന്റെയും ഗാംഗുലിയുടെയും പ്രകടനമാണ് ഇന്ത്യയെ കരകയറ്റിയത്.
എതായാലും ഇന്ത്യ-ശ്രീലങ്ക മത്സരം കൂടുതല്‍ കാണികളെ ആകര്‍ഷിയ്ക്കുമെന്നതാണ് സംഘാടകരുടെ ആശ്വാസം. ഇന്ത്യ-യുഎഇ മത്സരം കാണാന്‍ സ്റേഡിയത്തില്‍ പത്രപ്രവര്‍ത്തകരും സംഘാടകരും മാത്രമേ ഉണ്ടായിരുന്നുള്ളൂ. മുരളിയുടെ ദൂസ്രയെ സച്ചിന്‍ നേരിടുന്നതും പത്താന്റെ റിവേഴ്സ് സ്വിംഗിനെതിരെ ജയസൂര്യ ബാറ്റ് വീശുന്നതും കാണികള്‍ക്ക് വിരുന്നാകും.












Click it and Unblock the Notifications