ബ്രസീലിന് ഐതിഹാസിക ജയം
പെറു: മെക്സിക്കോയെ എതിരില്ലാത്ത നാല് ഗോളുകള്‍ക്ക് തകര്‍ത്ത് ബ്രസീല്‍ കോപ അമേരിക്ക ഫുട്ബാളിന്റെ സെമിയില്‍ പ്രവേശിച്ചു. നേരത്തെ അര്‍ജന്റീനയെ തോല്പിച്ച മെക്സിക്കോയുടെ നിഴല്‍ മാത്രമാണ് സെമിയില്‍ കണ്ടത്.
അലക്സ് ഒരു പെനാല്‍റ്റി കിക്കിലൂടെയാണ് ബ്രസീലിന്റെ ഗോള്‍മഴയ്ക്ക് തുടക്കമിട്ടത്. കളി തീരാന്‍ അരമണിക്കൂര്‍ ബാക്കിയിരിക്കെ ബ്രസീല്‍ നാലു ഗോളുകള്‍ മെക്സിക്കോയുടെ വലയിലെത്തിച്ചു.
ഉറുഗ്വേ സെമിയില്‍
പരാഗ്വേയെ 3-1ന് തോല്പിച്ച് ഉറുഗ്വേ കോപ അമേരിക്കയുടെ സെമിയില്‍ കടന്നു. പരാഗ്വേയാണ് ആദ്യ ഗോള്‍ നേടിയത്. കാര്‍ലോസ് ഗമാറയുടെ അപകടകരമായ ഹെഡറാണ് ഉറുഗ്വേയുടെ വല കുലുക്കിയത്. എന്നാല്‍ ആറ് മിനിറ്റിനുള്ളില്‍ ഒരു പെനാല്‍റ്റിയിലൂടെ ഉറുഗ്വേ ഗോള്‍ മടക്കി. പിന്നീട് രണ്ടാം പകുതിയില്‍ ദാരിയോ സില്‍വയും ഗുസ്താവോ വലേറയും ഉറുഗ്വേയ്ക്ക് വേണ്ടി ഗോളുകള്‍ നേടി.
സെമിയില്‍ ബ്രസീല്‍ ഉറുഗ്വായെ നേരിടും. മറ്റൊരു സെമിയില്‍ അര്‍ജന്റീന കൊളംബോയെ നേരിടും. അര്‍ജന്റീന-ബ്രസീല്‍ ഫൈനലിനാണ് ഫുട്ബാള്‍ പ്രേമികള്‍ ഉറ്റുനോക്കുന്നത്.












Click it and Unblock the Notifications