ഇന്ത്യ-ആസ്ത്രേല്യ ആദ്യടെസ്റ് ബാംഗ്ലൂരില്‍
ദില്ലി: ഇന്ത്യ--ആസ്ത്രേല്യ ടെസ്റ് പരമ്പരയിലെ ആദ്യടെസ്റ് ഒക്ടോബര്‍ ആറിന് ബാംഗ്ലൂരില്‍ നടക്കുമെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് (ബിസിസിഐ) അറിയിച്ചു.
രണ്ടാമത്തെ ടെസ്റ് ഒക്ടോബര്‍ 14 മുതല്‍ 18 വരെ ചെന്നൈയില്‍ നടക്കും. നാല് ടെസ്റുകളുള്ള പരമ്പരയിലെ മറ്റ് രണ്ട് ടെസ്റുകള്‍ നാഗ്പൂരിലും (ഒക്ടോബര്‍ 26 മുതല്‍ 30 വരെ) മുംബൈയിലും (നവംബര്‍ മൂന്ന് മുതല്‍ ഏഴ് വരെ) നടക്കുമെന്ന് ബിസിസിഐ പ്രസിഡന്റ് ജഗ്മോഹന്‍ ഡാല്‍മിയ അറിയിച്ചു.
സപ്തംബര്‍ 30ന് ഹൈദരാബാദില്‍ തുടങ്ങുന്ന ത്രിദിനമത്സരത്തോടെയാണ് ആസ്ത്രേല്യയുടെ ഇന്ത്യന്‍ പര്യടനം ആരംഭിക്കുന്നത്.
നവംബറില്‍ നടക്കുന്ന ദക്ഷിണാഫ്രിക്കയുടെ ഇന്ത്യന്‍ പര്യടനത്തിലെ മത്സരങ്ങളുടെ തീയതിയും ക്രിക്കറ്റ് ബോര്‍ഡ് പ്രഖ്യാപിച്ചു. രണ്ട് ടെസ്റുകളുള്ള പരമ്പരയിലെ ആദ്യമത്സരം കാണ്‍പൂരില്‍ നവംബര്‍ 20 മുതല്‍ 24 വരെ നടക്കും. രണ്ടാമത്തെ ടെസ്റ് നവംബര്‍ 28 മുതല്‍ ഡിസംബര്‍ രണ്ട് വരെ കൊല്‍ക്കത്തയിലാണ്.
നവംബര്‍ 14ന് കാണ്‍പൂരില്‍ തുടങ്ങുന്ന ത്രിദിന മത്സരത്തോടെ ദക്ഷിണാഫ്രിക്കയുടെ ഇന്ത്യന്‍ പര്യടനം ആരംഭിക്കും.












Click it and Unblock the Notifications