Get Updates
Get notified of breaking news, exclusive insights, and must-see stories!

ശ്രീലങ്കയ്ക്ക് 13 റണ്‍സ് വിജയം

ധാംബുള്ള: ശ്രീലങ്കയ്ക്കെതിരായ മത്സരത്തില്‍ ഇന്ത്യ പൊരുതിത്തോറ്റു. വെറും 13 റണ്‍സിന് ഇന്ത്യയുടെ കയ്യില്‍ നിന്ന് ശ്രീലങ്ക ജയം തട്ടിയെടുത്തു.

മഹേള ജയവര്‍ധന, കുമാര സംഗക്കാര, മാര്‍വന്‍ അട്ടപ്പട്ടു എന്നിവരുടെ അര്‍ധസെഞ്ച്വറിയുടെ മികവില്‍ ശ്രീലങ്ക 282 റണ്‍സാണ് പടുത്തുയര്‍ത്തിയത്. ഇതിനെതിരെ ഇന്ത്യന്‍ ബാറ്റ്സ്മാന്‍മാര്‍ കൈമെയ് മറന്ന് പൊരുതിയെങ്കിലും ലക്ഷ്യത്തിലെത്താന്‍ കഴിഞ്ഞില്ല. ഇന്ത്യയുടെ രക്ഷനായ രാഹുല്‍ ദ്രാവിഡിന്റെ 82 റണ്‍സിനും ഇന്ത്യയെ വിജയത്തിലേക്ക് നയിക്കാന്‍ കഴിഞ്ഞില്ല.

തലേദിവസത്തെ പരിശീലനത്തിനിടയില്‍ പരിക്കേറ്റ ലക്ഷ്മണ്‍ ഇല്ലാതെയാണ് ഇന്ത്യ കളിക്കളത്തിലിറങ്ങിയത്. പകരം സ്പെഷ്യലിസ്റ് വിക്കറ്റ് കീപ്പറായ പാര്‍ത്ഥിവ് പട്ടേലിനെ ടീമിലെടുത്തു. ഗ്രൂപ്പ് ബിയില്‍ നിന്നും ഒന്നാം സ്ഥാനക്കാരായി അടുത്ത റൗണ്ടിലേക്ക് കടക്കുക എന്ന ലക്ഷ്യത്തോടെയാണ് ഗാംഗുലിയും കൂട്ടുകാരും ഇറങ്ങിയത്. പരിക്കേറ്റ ക്യാപ്റ്റന്‍ സനത് ജയസൂര്യയില്ലാതെയാണ് ശ്രീലങ്ക കളിക്കളത്തിലിറങ്ങിയത്. ടോസ് നേടിയ ശ്രീലങ്ക ബാറ്റിംഗ് തിരഞ്ഞെടുത്തു. ഇടയ്ക്ക് പെയ്ത മഴ അല്പനേരം കളിമുടക്കി.

സ്വന്തം നാട്ടുകാരുടെയും പിച്ചിന്റെയും പിന്‍ബലത്തില്‍ ശ്രീലങ്കയുടെ ബാറ്റ്സ്മാന്‍മാര്‍ ഇന്ത്യന്‍ ബൗളര്‍മാരെ നിലംപരിശാക്കി. പേസ് ബൗളര്‍മാരും സ്പിന്നര്‍മാരും ശ്രീലങ്കയുടെ ബാറ്റ്സ്മാന്‍മാര്‍ക്ക് മുന്നില്‍ വിയര്‍ത്തു. ജയന്തയും ഗുണവര്‍ധനയും മഴ വീണ പിച്ചിന്റെ രഹസ്യമറിഞ്ഞ് പതുക്കെയാണ് ബാറ്റ് വീശിത്തുടങ്ങിയത്. പിന്നീട് അവര്‍ സംഹാരത്തിലേക്ക് നീങ്ങി. 39 പന്തില്‍ നിന്ന് 34 റണ്‍സെടുത്ത ജയന്തയെ ഒടുവില്‍ ബാലാജി കുടുക്കി.

പകരം വന്ന മാര്‍വന്‍ അട്ടപ്പട്ടു കളിയുടെ ഗതി നിശ്ചയിച്ചു. ഗുണവര്‍ധനയെ കുംബ്ലെ റണ്ണൗട്ടാക്കിയപ്പോള്‍ സ്കോര്‍ രണ്ടിന് 128. ജയവര്‍ധനെ-സംഗക്കാര കൂട്ടുകെട്ട് വെറും 89 പന്തില്‍ നിന്നും അടിച്ചെടുത്തത് 116 റണ്‍സ്. ബൗളര്‍മാരുടെ മുഴുവന്‍ താളംതെറ്റിയ്ക്കുന്നതായിരുന്നു ഇരുവരുടെയും വെടിക്കെട്ട്. പഥാന് സംഗക്കാരെയുടെ വിക്കറ്റ് കിട്ടുമ്പോഴേയ്ക്കും ഏറെ വൈകി.

ശ്രീലങ്കയുടെ 282 നെതിരെ മറുപടിബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്ക് തുടക്കത്തിലേ പിഴച്ചു. സച്ചിനേയും പാര്‍ത്ഥിവ് പട്ടേലിനെയുമാണ് ഇന്ത്യ ഓപ്പണ്‍ ചെയ്യാനിറക്കിയത്. സച്ചിന്‍ ടെണ്ടുല്‍ക്കര്‍ പോകുമ്പോള്‍ ഇന്ത്യയുടെ സ്കോര്‍ ഒരു വിക്കറ്റിന് 16. പാര്‍ത്ഥിവ് പട്ടേലും വേഗം പുറത്തായി. ഇന്ത്യ 2ന് 33.

സെവാഗ് പതിവു തെറ്റിച്ചില്ല. 35 പന്തില്‍ നിന്നും അഞ്ച് ബൗണ്ടറിയുള്‍പ്പെടെ 37 റണ്‍സെടുത്തു. സെവാഗ് പുറത്താവുമ്പോള്‍ ഇന്ത്യ 3ന് 71. ഗാംഗുലിയും പരാജയമായിരുന്നു. പിന്നീട് വന്ന ദ്രാവിഡും യുവരാജ് സിംഗും ചേര്‍ന്ന് കൂട്ടുകെട്ട് പടുത്തുയര്‍ത്താന്‍ ശ്രമിച്ചു. ഇരുവരും ചേര്‍ന്ന് ഇന്ത്യയുടെ സ്കോര്‍ 200ല്‍ എത്തിച്ചു. അപ്രതീക്ഷിതമായി യുവരാജ് വീണു. അവസാന അഞ്ചു ഓവറില്‍ അഞ്ചു വിക്കറ്റ് ബാക്കിയുണ്ടായിരുന്ന ഇന്ത്യയ്ക്ക് വിജയിക്കാന്‍ വേണ്ടിയിരുന്നത് 50 റണ്‍സ്. ലക്ഷ്യം അസാധ്യമായ ഒന്നായിരുന്നില്ല. പക്ഷെ അതില്‍ ഇന്ത്യ പരാജയപ്പെട്ടു. കൈഫ് 25 പന്തില്‍ നിന്ന് 22 റണ്‍സും ഇര്‍ഫാന്‍ പത്താന്‍ 15 റണ്‍സും ബാലാജി ഒമ്പത് പന്തില്‍ നിന്ന് 10 റണ്‍സും എടുത്തു. നിശ്ചിത 50 ഓവറില്‍ ഇന്ത്യക്ക് 269 റണ്‍സ് വരെയെത്താനേ കഴിഞ്ഞുള്ളൂ. 13 റണ്‍സിന്റെ കുറവില്‍ ഇന്ത്യ വീണു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+