കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോപ: അര്‍ജന്റീന ഫൈനലില്‍

  • By Staff
Google Oneindia Malayalam News

ലിമ(പെറു): നിലവിലുള്ള ചാമ്പ്യന്മാരായ കൊളംബിയയെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്ത് അര്‍ജന്റീന ഫൈനലില്‍ എത്തി. 1993ന് ശേഷം ഇതാദ്യമായാണ് അര്‍ജന്റീന കോപ അമേരിക്ക ഫുട്ബാളില്‍ ഫൈനല്‍ കാണുന്നത്.

അര്‍ജന്റീനന്‍ ഫോര്‍വേഡ് നിരയുടെ ആക്രമണതാണ്ഡവത്തില്‍ കൊളംബിയന്‍ പ്രതിരോധ നിര തകര്‍ന്നടിയുകയായിരുന്നു. 32ാം മിനിറ്റിലായിരുന്നു അര്‍ജന്റീനയുടെ ആദ്യഗോള്‍. കാര്‍ലോസ് ടെവെസ് ഒരു ഫ്രീകിക്ക് തകര്‍പ്പനടിയിലൂടെ ഗോളാക്കി മാറ്റി. കളിയുടെ 50ാം മിനിറ്റില്‍ ലൂയി ഗോണ്‍സാലെസ് ഓടുന്നതിനിടയില്‍ തൊടുത്ത തകര്‍പ്പനടി രണ്ടാം ഗോളില്‍ കലാശിച്ചു. ലുസിയാനോ ഫിഗ്വേറോവ നല്കിയ പാസാണ് ഗോണ്‍സാലെസ് അവിശ്വസനീയമായ ഷോട്ടില്‍ ഗോളാക്കിയത്. 81ാം മിനിറ്റിലായിരുന്നു മൂന്നാം ഗോള്‍. ജുവാന്‍ പാബ്ലോ സോറിന്‍ ഒരു ഹെഡറിലൂടെയാണ് ഈ മൂന്നാം ഗോള്‍ കണ്ടെത്തിയത്.

അപൂര്‍വമായ പ്രകടനമാണ് അര്‍ജന്റീന പുറത്തെടുത്തതെന്ന് കോച്ച് മാര്‍സെലോ ബീല്‍സ പറഞ്ഞു. 2001മുതല്‍ കോപ അമേരിക്കയില്‍ തുടര്‍ച്ചയായി 10 കളി ജയിച്ചുകൊണ്ടുള്ള കൊളംബിയയുടെ കുതിപ്പിനാണ് അര്‍ജന്റീന തടയിട്ടത്.

ജൂലായ് 25 ഞായറാഴ്ചയാണ് കോപ അമേരിക്ക ഫൈനല്‍. ഉറുഗ്വായ്- ബ്രസീല്‍ സെമിയിലെ വിജയികളെ അര്‍ജന്റീന ഫൈനലില്‍ നേരിടും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X