ശ്രീലങ്ക പാകിസ്ഥാനെ തോല്പിച്ചു
കൊളംബോ: പാകിസ്ഥാനെ ഏഴ് വിക്കറ്റിന് തോല്പിച്ച് ശ്രീലങ്ക ഏഷ്യാകപ്പ് സൂപ്പര്‍ ലീഗില്‍ കരുത്ത് ഒരിയ്ക്കല്‍ കൂടി തെളിയിച്ചു. പാകിസ്ഥാനെ വെറും 122 റണ്‍സിനാണ് ശ്രീലങ്ക ചുരുട്ടിക്കെട്ടിയത്.
വെറും 18 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ശ്രീലങ്ക വിജയലക്ഷ്യത്തിലെത്തി. നുവാന്‍ സോയ്സയുടെ കരുത്തുറ്റ ബൗളിംഗാണ് പാകിസ്ഥാന്റെ താളം തെറ്റിച്ചത്. വെറും 29 റണ്‍സ് വഴങ്ങി സോയ്സ പാകിസ്ഥാന്റെ മൂന്ന് വിക്കറ്റുകള്‍ എടുത്തു. ഫര്‍വീസ് മഹറൂഫ് 25 റണ്‍സ് നല്കി രണ്ട് വിക്കറ്റെടുത്തു.
അബ്ദുള്‍ റസാഖ് മാത്രമാണ് പാക്നിരയില്‍ അല്പമെങ്കിലും പിടിച്ചുനിന്നത്. 71 പന്തുകളില്‍ നിന്ന് റസാഖ് 43 റണ്‍സെടുത്തു.
നിര്‍ണ്ണായകമത്സരത്തില്‍ ജൂലായ് 25 ഞായറാഴ്ച ഇന്ത്യ പാകിസ്ഥാനെ നേരിടാനിരിക്കുന്നതിനിടയിലാണ് പാകിസ്ഥാന്റെ ദയനീയ തോല്‍വി. ഇതോടെ ഇന്ത്യയ്ക്ക് ആത്മവിശ്വാസം കൂടിയിരിക്കുകയാണ്.












Click it and Unblock the Notifications