കോപ കിരീടം ബ്രസീലിന്
ലിമ: ലാറ്റിനമേരിക്കന്‍ ഫുട്ബാള്‍ രാജാക്കന്മാര് തങ്ങള്‍ തന്നെയാണെന്ന് ബ്രസീല്‍ തെളിയിച്ചു. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 4-2ന് അര്‍ജന്റീനയെ തകര്‍ത്താണ് ബ്രസീല്‍ കിരീടമണിഞ്ഞത്.
ഈ വിജയത്തിന് ബ്രസീല്‍ നന്ദി പറയേണ്ടത് ഗോളി ജൂലിയോ സീസറോടാണ്. അര്‍ജന്റീനയുടെ ആന്ദ്രെ ഡി അലസാന്‍ഡ്രോയുടെ പെനാല്‍റ്റി ഷൂട്ടൗട്ട് ജൂലിയോ തടഞ്ഞിട്ടു. ഗബ്രിയേല്‍ ഹെയ്ന്‍സ് പെനാല്‍റ്റി പാഴാക്കുകയും ചെയ്തു.
ആദ്യ രണ്ട് പെനാല്‍റ്റി കിക്കുകള്‍ അര്‍ജന്റീന പാഴാക്കിയപ്പോള്‍ തന്നെ വിജയം ആരുടെ പക്ഷത്താണ് ഉറപ്പായിക്കഴിഞ്ഞിരുന്നു. ബ്രസീലിന് വേണ്ടി പെനാല്‍റ്റി കിക്കെടുത്ത അഡ്രിയാനോ, എഡു, ഡീഗോ, ജുവാന്‍ എന്നിവര്‍ അത് ഗോളുകളാക്കി. അര്‍ജന്റീനയുടെ ക്രിസ്റ്യന്‍ ഗൊണ്‍സാലെസും ജുവാന്‍ പാബ്ലോ സോറിനും മാത്രം പെനാല്‍റ്റി കിക്കുകള്‍ ഗോളുകളാക്കി.
മത്സരം 2-2 സമനിലയില്‍ പിരിഞ്ഞതിനെതുടര്‍ന്നാണ് പെനാല്‍റ്റി ഷൂട്ടൗട്ട് വേണ്ടി വന്നത്.