കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പരിക്ക്: ലക്ഷ്മണ്‍ മടങ്ങിയേക്കും

  • By Staff
Google Oneindia Malayalam News

കൊളംബോ: കാല്‍മുട്ടിനേറ്റ പരിക്ക് ഭേദമാകാത്തതിനാല്‍ ലക്ഷ്മണ്‍ ഇനിയുള്ള ഏഷ്യാകപ്പ് മത്സരങ്ങളില്‍ കളിയ്ക്കില്ല. മിക്കവാറും ലക്ഷ്മണ്‍ ഇന്ത്യയിലേക്ക് മടങ്ങുമെന്നാണ് സൂചന. ലക്ഷ്മണ്‍ ഇതുവരെ ഒരു കളി മാത്രമാണ് കളിച്ചത്.

നെറ്റില്‍ പ്രാക്ടീസ് ചെയ്യുന്നതിനിടയിലാണ് ലക്ഷ്മണ് പരിക്കേറ്റത്. പാകിസ്ഥാനെതിരായ മത്സരത്തിലും ലക്ഷ്മണ്‍ കളിച്ചിരുന്നില്ല. ഇന്ത്യന്‍ ബാറ്റിംഗ് പരീക്ഷണങ്ങളെ അതിജീവിയ്ക്കാനാവാത്ത നിലയിലാണിപ്പോള്‍. ഏഷ്യാകപ്പില്‍ ശ്രീലങ്കയ്ക്കെതിരെയും പാകിസ്ഥാനെതിരെയും ഇന്ത്യ തോറ്റു.

ജൂലൈ 26 ചൊവാഴ്ച ശ്രീലങ്കയ്ക്കെതിരായ അടുത്ത മത്സരം നിര്‍ണ്ണായകമാണ്. ഇതില്‍ ജയിച്ചാല്‍ മാത്രമേ ഇന്ത്യയ്ക്ക് ഫൈനലില്‍ കടക്കാന്‍ കഴിയൂ. ഇതില്‍ ഗാംഗുലി ഒരു സ്പെഷ്യലിസ്റ് ബാറ്റ്സ്മാനെ കൂടി പരീക്ഷിച്ചേയ്ക്കും. പക്ഷെ ലക്ഷ്മണിന് പകരം ആര് എന്ന കാര്യത്തില്‍ സംശയം ബാക്കി നില്ക്കുന്നു. രോഹന്‍ ഗവാസ്കറും ഹേമംഗ് ബദാനിയുമാണ് പകരം ആലോചനയിലുള്ളത്. ഇവര്‍ രണ്ടു പേരും ഇപ്പോള്‍ സിംബാബ്വേയില്‍ ഇന്ത്യന്‍ എ ടീമിനൊപ്പമാണ്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X