കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഏഷ്യാകപ്പ്: ഇന്ത്യയ്ക്കിന്ന് കടശ്ശിക്കളി

  • By Staff
Google Oneindia Malayalam News

കൊളംബോ: ലോകത്തെ രണ്ടാം നമ്പര്‍ ടീമാണെന്ന ഇന്ത്യയുടെ അവകാശവാദം പൊളിഞ്ഞുകഴിഞ്ഞു. ഏഷ്യാകപ്പില്‍ ശ്രീലങ്കയോടും പാകിസ്ഥാനോടുമേറ്റ നാണംകെട്ട തോല്‍വിയുടെ ചൂടാറും മുമ്പ് ഇന്ത്യ ജൂലൈ 27 ചൊവാഴ്ച വീണ്ടും കടശ്ശിക്കളിയ്ക്കിറങ്ങുകയാണ്.

ശ്രീലങ്കയ്ക്കെതിരായ ഈ മത്സരം ജയിച്ചെങ്കില്‍ മാത്രം ഇന്ത്യയ്ക്ക് ഫൈനലില്‍ കടക്കാം. പക്ഷെ പാകിസ്ഥാനോട് തോറ്റ ഇന്ത്യയ്ക്ക് ജനങ്ങളുടെ മുന്നില്‍ ഫൈനലില്‍ കളിയ്ക്കാനുള്ള യോഗ്യത നഷ്ടപ്പെട്ടു കഴിഞ്ഞു. ഇന്നത്തെ മത്സരത്തില്‍ കൂടി തോറ്റാല്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെതിരെ ശക്തമായ വിമര്‍ശനം ഉയര്‍ന്നേയ്ക്കും.

പക്ഷെ ക്യാപ്റ്റന്‍ എന്ന നിലയില്‍ ഗാംഗുലി നല്ല പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. ബാറ്റ്സ്മാന്‍ എന്നതിനേക്കാളുപരി ഒരു ഓള്‍ റൗണ്ടര്‍ എന്ന നിലയില്‍ ടെണ്ടുല്‍ക്കര്‍ കഴിഞ്ഞ രണ്ട് കളിയില്‍ ഏറെ ശോഭിച്ചു. പക്ഷെ രാഹുല്‍ദ്രാവിഡിനെയും യുവരാജ് സിംഗിനെയും ഒഴിച്ചുനിര്‍ത്തിയാല്‍ മറ്റ് ബാറ്റ്സ്മാന്‍മാരെല്ലാം പരാജയമായിരിക്കുന്നു. ബൗളര്‍മാരുടെ കാര്യം പറയാതിരിക്കുകയാണ് ഭേദം. പേസ് ബൗളര്‍മാര്‍ വന്‍ പരാജയമാണ്. പ്രത്യേകിച്ചും ബാലാജി. ബൗളിംഗിന് വേണ്ടി മാത്രം ടീമിലെടുക്കുന്ന ഇവര്‍ അതില്‍ കൂടി പരാജയമായാല്‍ ടീമിന് മറ്റെന്ത് പോംവഴി. സ്പിന്നര്‍മാര്‍ അല്പം കൂടി ഭേദപ്പെട്ട നിലയില്‍ പന്തെറിയുന്നുണ്ട്. പക്ഷെ വിക്കറ്റെടുക്കുന്ന കാര്യത്തില്‍ ഇവരുടെ മാജികും വിജയിക്കുന്നില്ല.

മുട്ടിന് പരിക്കേറ്റ വിവിഎസ്. ലക്ഷ്മണിന് പകരം പാര്‍ത്ഥിവ് പട്ടേലിനെ ഇറക്കുമെന്ന് സൂചനയുണ്ട്. ഒരിയ്ക്കല്‍ പാര്‍ത്ഥിവ് പട്ടേലിനെ ഇറക്കിക്കൊണ്ടുള്ള പരീക്ഷണം പരാജയപ്പെട്ടതാണ്.

ശ്രീലങ്ക ഇപ്പോള്‍ മികച്ച ഫോമിലാണ്. ഇന്ത്യയെയും പാകിസ്ഥാനെയും ഒരു പോലെ നിഷ്പ്രഭമാക്കിയ ശ്രീലങ്ക നല്ല ആത്മവിശ്വാസത്തിലാണ്. ചൊവാഴ്ചത്തെ മത്സരത്തില്‍ പല പ്രമുഖരും ശ്രീലങ്കന്‍ ടീമില്‍ ഉണ്ടാവില്ല എന്നത് ഇന്ത്യയ്ക്ക് ആശ്വാസമാകും. മുത്തയ്യ മുരളീധരന്‍ മുത്തച്ഛന്‍ മരിച്ചതിനാല്‍ ചടങ്ങുകള്‍ക്കായി പോയിരിക്കുകയാണ്. പനിയായതിനാല്‍ ചാമിന്ദ വാസും കളിക്കുന്നില്ല. ഫൈനല്‍ ഉറപ്പിച്ചതിനാല്‍ മഹേള ജയവര്‍ധന, കുമാര സംഗക്കാരെ എന്നിവര്‍ക്കും ശ്രീലങ്ക വിശ്രമം നല്കിയേക്കും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X