Get Updates
Get notified of breaking news, exclusive insights, and must-see stories!

ഏഷ്യാ കപ്പ്: ഇന്ത്യ ഫൈനലില്‍

കൊളംബോ: അവസാനപന്ത് വരെ ആവേശം മുറ്റിനിന്ന മത്സരത്തില്‍ ശ്രീലങ്കയ്ക്കെതിരെ നാല് റണ്‍സിന് നേടിയ ജയത്തോടെ ഇന്ത്യ ഏഷ്യാ കപ്പിന്റെ ഫൈനലിലെത്തി. ഫൈനലില്‍ ഇന്ത്യയ്ക്ക് ശ്രീലങ്കയെ തന്നെയാണ് നേരിടേണ്ടത്.

ഇന്ത്യന്‍ ബൗളര്‍മാര്‍ക്കെതിരെ അനായാസകരമായി ബാറ്റ് വീശിയ ശ്രീലങ്കന്‍ ബാറ്റസ്മാന്‍മാര്‍ ഒരു ഘട്ടത്തില്‍ വിജയത്തിലേക്ക് നീങ്ങുന്നുവെന്ന് തോന്നിച്ചപ്പോള്‍ നിര്‍ണായകമായ വിക്കറ്റുകള്‍ വീഴ്ത്തി വിജയം ഇന്ത്യയുടെ വഴിയിലേക്ക് ഗതിമാറ്റിവിട്ട വീരേന്ദര്‍ സെവാഗായിരുന്നു ഇന്നലെ കളിയിലെ കേമന്‍. നേരത്തെ 81 റണ്‍സോടെ ഇന്ത്യയ്ക്ക് മികച്ച സ്കോറിന് അടിത്തറ പാകിയ സെവാഗ് ദില്‍ഷന്റെയും (39) ജയസൂര്യയുടെയും (130) വിക്കറ്റുകള്‍ വീഴ്ത്തിയതാണ് നിര്‍ണായകമായത്. ജയസൂര്യ പുറത്തായതോടെ മത്സരം ഇന്ത്യക്ക് അനുകൂലമായി ഗതിമാറുകയായിരുന്നു.

50 ഓവറില്‍ ആറ് വിക്കറ്റിന് 270 റണ്‍സെടുത്ത ഇന്ത്യയ്ക്കെതിരെ ശ്രീലങ്കയ്ക്ക് ഒമ്പതിന് 266 റണ്‍സ് മാത്രമേ എടുക്കാനായുള്ളൂ. സഹീര്‍ഖാന്റെ അവസാനപന്തില്‍ ജയിക്കാന്‍ ശ്രീലങ്കയ്ക്ക് അഞ്ച് റണ്‍സായിരുന്നു വേണ്ടിയിരുന്നത്. ആ പന്തില്‍ റണ്‍സൊന്നും എടുക്കാനാവാഞ്ഞതോടെ വിജയം ഇന്ത്യ നാല് റണ്‍സിന് കൈപ്പിടിയിലൊതുക്കി.

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്ക് അവസാന ഓവറുകളില്‍ റണ്‍റേറ്റ് ഉയര്‍ത്താന്‍ കഴിയാത്തതാണ് പിന്നീട് ശ്രീലങ്കന്‍ ബാറ്റ്സ്മാന്‍മാര്‍ വെല്ലുവിളിയാവാന്‍ കാരണമായത്. 40 ഓവറില്‍ മൂന്ന് വിക്കറ്റിന് 203 റണ്‍സായിരുന്നു ഇന്ത്യയുടെ സ്കോര്‍. തുടര്‍ന്ന് 10 ഓവറില്‍ കൂട്ടിച്ചേര്‍ക്കാനായത് 67 റണ്‍സ് മാത്രം. അവസാന ഓവറുകളില്‍ സിംഗിളിനും ഡബിളിനും പരിശ്രമിക്കുന്ന ബാറ്റ്സ്മാന്‍മാരെയാണ് കണ്ടത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+