വില്ല്യംസ് ടൈസനെ തോല്പിച്ചു
ന്യൂയോര്‍ക്ക്: മുന്‍ ലോക ബോക്സിംഗ് ചാമ്പ്യന്‍ മൈക്ക് ടൈസനെ അധികം പ്രശസ്തനല്ലാത്ത ബ്രിട്ടന്‍ ഡാനി വില്യംസ് തോല്പിച്ചു.
പോര് തുടങ്ങി നാലാം റൗണ്ടില്‍ തന്നെ വില്യംസിന്റെ ഇടികൊണ്ട് ടൈസന്‍ റിംഗില്‍ വീണു. തുടക്കത്തില്‍ ടൈസനായിരുന്നു മുന്നില്‍. പിന്നീട് തീപാറുന്ന ഇടികള്‍ ഏല്പിച്ച് വില്യംസ് ടൈസനെ വീഴ്ത്തുകയായിരുന്നു. നാലാം റൗണ്ടിലായിരുന്നു വില്യംസിന്റെ സംഹാരതാണ്ഡവം.
നാലാം റൗണ്ട് തുടങ്ങി വെറും രണ്ട് മിനിറ്റ് 51 സെക്കന്റില്‍ വില്യംസ് ടൈസനെ തറപറ്റിച്ചു. തറയില്‍ വീണ ടൈസന് എഴുന്നേല്ക്കാനായില്ല.


Click it and Unblock the Notifications