ഏഷ്യാകപ്പ് ഫൈനല്‍: ജയസൂര്യ പുറത്തായി
കൊളംബോ: ഏഷ്യാ കപ്പ് ഫൈനലില്‍ ശ്രീലങ്കയുടെ അപകടകാരിയായ ഓപ്പണര്‍ സനത് ജയസൂര്യ ഇര്‍ഫാന്‍ പത്താന്റെ പന്തില്‍ പുറത്തായി. സ്കോര്‍ 28 റണ്‍സില്‍ നില്‍ക്കുമ്പോഴാണ് ഏഴാമത്തെ ഓവറിലെ ആദ്യത്തെ പന്തില്‍ പത്താന്‍ ജയസൂര്യയെ വിക്കറ്റിന് മുന്നില്‍ കുടുക്കിയത്.
ജയസൂര്യയാണ് ഇന്ത്യക്ക് ഏറ്റവും വലിയ വെല്ലുവിളിയാവുക എന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലിയും ക്രിക്കറ്റ് നിരീക്ഷകരും നേരത്തെ പറഞ്ഞിരുന്നു. പത്താന്റെ പന്തില്‍ ജയസൂര്യ പുറത്തായതോടെ ആ വെല്ലുവിളി ഇന്ത്യ സമര്‍ഥമായി നേരിട്ടു.
ടോസ് നേടിയ ശ്രീലങ്കന്‍ ക്യാപ്റ്റന്‍ അട്ടപ്പട്ടു ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ബാറ്റ്സ്മാന്‍മാരെ ആഞ്ഞടിക്കാന്‍ അനുവദിക്കാത്ത വിധത്തിലാണ് ആദ്യഓവറുകളില്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ പന്തെറിഞ്ഞത്.












Click it and Unblock the Notifications