ആനന്ദിന് കിരീടം
ഡോര്‍ട്മുണ്ട്: സ്പാര്‍കസ്സെന്‍ ഡോര്‍ട്മുണ്ട് ചെസ് കിരീടം ഇന്ത്യയുടെ വിശ്വനാഥന്‍ ആനന്ദിന്. ഫൈനലില്‍ വ്ലാഡിമിര്‍ ക്രാംനികിനെയാണ് ആനന്ദ് തോല്പിച്ചത്.
രണ്ട് ക്ലാസിക് ഗെയിമുകള്‍ സമനിലയിലായതിനെ തുടര്‍ന്ന് നടന്ന റാപിഡ് ചെസില്‍ ആനന്ദ് ക്രാംനികിനെ മുട്ടുകുത്തിച്ചു. ഡോര്‍ട്മുണ്ടിലെ രാജാവ് എന്നറിയപ്പെടുന്ന ക്രാംനികിനെ തോല്പിച്ച് ഇവിടെ കിരീടം നേടിയത് ആനന്ദിന്റെ ചെസ് ജീവിതത്തിലെ അപൂര്‍വ നേട്ടമാണ്.
കഴിഞ്ഞവര്‍ഷം ഇവിടെ ആനന്ദിന് രണ്ടാംസ്ഥാനമേയുണ്ടായിരുന്നുള്ളൂ. തന്റെ വിജയത്തിലേക്ക് ഇത്രയും വലിയ കിരീടം കൂട്ടിച്ചേര്‍ക്കാനായത് വലിയ നേട്ടമാണെന്ന് ആനന്ദ് പറഞ്ഞു. ഇതോടെ ഈ വര്‍ഷത്തെ മൂന്ന് വന്‍ചെസ് മത്സരങ്ങളില്‍ രണ്ടെണ്ണത്തില്‍ ആനന്ദ് കിരീടം ചൂടിയിരിക്കുകയാണ്. നേരത്തെ കോറസ് ഗ്രാന്‍ഡ്മാസ്റേഴ്സ് ടൂര്‍ണ്ണമെന്റിലും ആനന്ദ് ജേതാവായിരുന്നു. ഇക്കുറി ലിനാറസ് ടൂര്‍ണ്ണമെന്റില്‍ ആനന്ദ് പങ്കെടുത്തിരുന്നില്ല.












Click it and Unblock the Notifications