Get Updates
Get notified of breaking news, exclusive insights, and must-see stories!

ശ്രീലങ്ക ഏഷ്യന്‍ ചാമ്പ്യന്‍മാര്‍

കൊളംബോ: ഇന്ത്യയെ 25 റണ്‍സിന് തോല്പിച്ച് ശ്രീലങ്ക ഏഷ്യാ കപ്പ് ക്രിക്കറ്റ് കിരീടം ചൂടി. ടോസ് നിര്‍ണായകണമെന്ന് ക്രിക്കറ്റ് നിരീക്ഷകര്‍ വിലയിരുത്തിയ ഫൈനലില്‍ ടോസ് നേടി ആദ്യം ബാറ്റിംഗിനിറങ്ങിയ ശ്രീലങ്കയെ താരതമ്യേന കുറഞ്ഞ സ്കോറില്‍ ഒതുക്കിനിര്‍ത്താനായെങ്കിലും വിക്കറ്റുകള്‍ കളഞ്ഞുകുളിച്ച ഇന്ത്യന്‍ ബാറ്റ്സ്മാന്‍മാര്‍ക്ക് വിജയം സ്വന്തമാക്കാനായില്ല.

50 ഓവറില്‍ ഒമ്പതിന് 228 റണ്‍സ് നേടിയ ശ്രീലങ്കയ്ക്കെതിരെ 50 ഓവറില്‍ ഒമ്പത് വിക്കറ്റിന് 203 റണ്‍സ് മാത്രമേ ഇന്ത്യയ്ക്ക് എടുക്കാനായുള്ളൂ. 74 റണ്‍സെടുത്ത സച്ചിന്‍ ടെണ്ടുല്‍ക്കര്‍ മാത്രമാണ് ഇന്ത്യന്‍ ബാറ്റിംഗ് നിരയില്‍ ചെറുത്തുനില്‍പ്പ് നടത്തിയത്. ശ്രീലങ്കന്‍ ബൗളര്‍മാര്‍ക്കെതിരെ റണ്‍സെടുക്കാന്‍ പാടുപെട്ട ഇന്ത്യന്‍ ബാറ്റ്സ്മാന്‍മാര്‍ അശ്രദ്ധമായ ഷോട്ടുകള്‍ കളിച്ച് വിക്കറ്റുകള്‍ ബലി കഴിക്കുകയും ചെയ്തു.

മാര്‍വന്‍ അട്ടപ്പട്ടുവും (65) സംഗക്കാരയും (53( ചേര്‍ന്നുള്ള മൂന്നാം വിക്കറ്റ് കൂട്ടുകെട്ടാണ് ശ്രീലങ്കയെ ഒരു തകര്‍ച്ചയില്‍ നിന്നും രക്ഷിച്ചത്. അട്ടപ്പട്ടുവാണ് ഫൈനലിലെ കേമന്‍.

സനത് ജയസൂര്യയാണ് മാന്‍ ഓഫ് ദി സീരിസ്. ഇത് മൂന്നാമത്തെ തവണയാണ് ശ്രീലങ്ക ഏഷ്യാ കപ്പ് നേടുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+