ആനന്ദിന് ലീഡ്
മെയ്ന്‍സ്(ജര്‍മ്മനി): ഡോര്‍ട്മുണ്ട് ചെസില്‍ ചാമ്പ്യനായ ആനന്ദ് മെയ്ന്‍സ് കിരീടത്തിനായുള്ള പോരാട്ടത്തില്‍ മുന്നേറുന്നു. ലോകചാമ്പ്യന്‍മാരുടെ പോരാട്ടമായി കണക്കാക്കുന്ന മെയ്ന്‍സ് ചെസില്‍ സ്പെയിനിന്റെ ഗ്രാന്റ് മാസ്ററായ അലക്സി ഷിറോവിനെ രണ്ടാം ഗെയിമില്‍ തോല്പിച്ച് ആനന്ദ് ലീഡ് നേടി. ഇരുവരും തമ്മിലുള്ള ആദ്യമത്സരം സമനിലയില്‍ കലാശിച്ചിരുന്നു.
നേരത്തെ മൂന്ന് തവണ മെയ്ന്‍സ് കിരീടം നേടിയ ആനന്ദിന് ഇപ്പോള്‍ ഒന്നര പോയിന്റായി. അലക്സി ഷിറോവിന് അരപോയിന്റ് മാത്രം. ആകെ എട്ട് ഗെയിമുകളില്‍ നിന്നാണ് വിജയിയെ തിരഞ്ഞെടുക്കുക. ഇനി ആറ് ഗെയിമുകള്‍ കൂടി ബാക്കിയുണ്ട്.
രണ്ടാം ഗെയിമില്‍ മാര്‍ഷല്‍ ഗാംബിറ്റ് എന്ന ശൈലിയാണ് അലക്സി ഷിറോവ് പിന്തുടര്‍ന്നത്. വെള്ളക്കരുകളുടെ മുന്‍തൂക്കമുണ്ടായിരുന്ന ആനന്ദ് ഈ ഗെയിമില്‍ അപൂര്‍വ നീക്കത്തിലൂടെ അലക്സി ഷിറോവിനെ വീഴ്ത്തുകയായിരുന്നു.












Click it and Unblock the Notifications