കാര്‍ത്തിക് മികച്ച കീപ്പര്‍: ഗാംഗുലി
ദില്ലി: ഇന്ത്യന്‍ ടീമിന്റെ വിക്കറ്റ് കീപ്പറായി തിരഞ്ഞെടുക്കപ്പെട്ട ദിനേഷ് കാര്‍ത്തിക് മികച്ച വിക്കറ്റ് കീപ്പറെന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി. ആഗസ്ത് ആറ് വെള്ളിയാഴ്ച വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു ഗാംഗുലി.
കാര്‍ത്തിക് നല്ല ബാറ്റ്സ്മാനാണെങ്കിലും വേണ്ടത്ര കഴിവുകളുള്ള വിക്കറ്റ് കീപ്പറല്ലെന്ന റോബിന്‍ സിംഗിന്റെ അഭിപ്രായത്തോട് യോജിപ്പില്ല. ഇന്ത്യ എ ടീം കോച്ചായ സന്ദീപ് പാട്ടീല്‍ കാര്‍ത്തിക്കിനെപ്പറ്റി മികച്ച അഭിപ്രായമാണ് പറഞ്ഞത്. അണ്ടര്‍-19 ലോകകപ്പില്‍ ഞാന്‍ കാര്‍ത്തിക്കിന്റെ പ്രകടനം കണ്ടിരുന്നു. കാര്‍ത്തിക് ഒട്ടും മോശമായിരുന്നില്ല.- ഗാംഗുലി പറഞ്ഞു.
ടെസ്റ് മത്സരങ്ങളില്‍ പാര്‍ത്ഥിവ് പട്ടേല്‍ തന്നെയായിരിക്കും കീപ്പറെന്ന് ഗാംഗുലി സൂചിപ്പിച്ചു. ടെസ്റ് മത്സരങ്ങളില്‍ പാര്‍ത്ഥിവ് നന്നായി കളിച്ചിരുന്നു. ഏകദിനങ്ങളില്‍ രാഹുല്‍ ദ്രാവിഡ് തന്നെയായിരിക്കും വിക്കറ്റ് കീപ്പ് ചെയ്യുക. ദ്രാവിഡിന് പരിക്ക് പറ്റുന്ന സന്ദര്‍ഭങ്ങളില്‍ മാത്രമേ കാര്‍ത്തിക്കിനെ ഇറക്കൂ. ഏഴാം സ്ഥാനത്ത് ബാറ്റ് ചെയ്യുന്ന ഒരു വിക്കറ്റ് കീപ്പറെയാണ് ഞങ്ങള്‍ തേടുന്നത്. ഇപ്പോള്‍ അഗാര്‍ക്കറും ഇര്‍ഫാന്‍ പത്താനും ഉള്ളതിനാല്‍, സമ്മര്‍ദ്ദമുള്ള സന്ദര്‍ഭങ്ങളില്‍ ബാറ്റ് ചെയ്യുന്ന ഒരു വിക്കറ്റ് കീപ്പറെയാണ് ആവശ്യം. - ഗാംഗുലി അഭിപ്രായപ്പെട്ടു.












Click it and Unblock the Notifications