കഠിനപരിശ്രമം വേണം: സച്ചിന്‍
മുംബൈ: ഇന്ത്യന്‍ ടീം ഫൈനലുകളില്‍ തോല്‍ക്കുന്നത് ഒഴിവാക്കാന്‍ കഠിനമായി പരിശ്രമിക്കണമെന്ന് സച്ചിന്‍ ടെണ്ടുല്‍ക്കര്‍. ഒരു ഷൂ കമ്പനിയുടെ പുതിയ ഉത്പന്നങ്ങള്‍ വിപണിയിലിറക്കുന്ന ചടങ്ങിന് ശേഷം ആഗസ്ത് 12 വ്യാഴാഴ്ച മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു സച്ചിന്‍.
കൂടുതല്‍ മെച്ചപ്പെട്ട പ്രകടനം ഭാവിയില്‍ കാഴ്ചവയ്ക്കാമാവുമെന്നാണ് പ്രതീക്ഷയെന്നും സച്ചിന്‍ ടെണ്ടുല്‍ക്കര്‍ പറഞ്ഞു. ഏഷ്യാകപ്പില്‍ നിരാശാജനകമായ തോല്‍വിയാണ് ഇന്ത്യക്ക് നേരിടേണ്ടിവന്നത്. ഐസിസി ചാമ്പ്യന്‍സ് ട്രോഫിയിലെ ഇന്ത്യയുടെ സാധ്യതകളെ കുറിച്ച് പ്രവചിക്കുന്നില്ലെന്നും ചാമ്പ്യന്‍സ് ട്രോഫിക്ക് മുമ്പ് ഓരോ കളികളിലായി കഠിനമായി പരിശ്രമിക്കാന്‍ ശ്രമിക്കേണ്ടതുണ്ടെന്നും സച്ചിന്‍ പറഞ്ഞു.
വീരേന്ദര്‍ സെവാഗ്, ആശിഷ് നെഹ്റ, സഹീര്‍ഖാന്‍ എന്നിവരും സച്ചിനോടൊപ്പമുണ്ടായിരുന്നു.












Click it and Unblock the Notifications