അഞ്ജലി ഭാഗവത് പുറത്ത്
ആതന്‍സ്: ഒളിമ്പിക്സില്‍ ഇന്ത്യയ്ക്ക് മോശം തുടക്കം. ഷൂട്ടിംഗില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയായ അഞ്ജലി ഭാഗവത് 10 മീറ്റര്‍ എയര്‍ റൈഫിള്‍ വിഭാഗത്തില്‍ പുറത്തായി.
അഞ്ജലി യോഗ്യതാറൗണ്ടില്‍ 20ാം സ്ഥാനത്തായിരുന്നു. 400ല്‍ 393 പോയിന്റ് മാത്രമാണ് അഞ്ജലിയ്ക്ക് നേടാനായത്. അതേ സമയം ഇന്ത്യയുടെ സുമ ശിരൂര്‍ ഏഴാം സ്ഥാനത്തെത്തി. 400ല്‍ 396 പോയിന്റ് നേടിയാണ സുമ ശിരൂര്‍ ഏഴാം സ്ഥാനത്തെത്തി ഫൈനലിലേക്ക് യോഗ്യത നേടിയത്.
സിഡ്നിയില്‍ ഈ വര്‍ഷം നടന്ന ലോകകപ്പ് ഷൂട്ടിംഗില്‍ വെങ്കലം നേടിയ അഞ്ജലിയ്ക്കായിരുന്നു ഈ വര്‍ഷത്തെ രാജീവ് ഗാന്ധി ഖേല്‍ രത്ന പുരസ്കാരം. 10 മീറ്റര്‍ എയര്‍ റൈഫിളില്‍ പുറത്തായെങ്കിലും ഷൂട്ടിംഗില്‍ മറ്റ് രണ്ട് ഇനങ്ങളില്‍ കൂടി അഞ്ജലി മത്സരിയ്ക്കുന്നുണ്ട്.












Click it and Unblock the Notifications