ദീപം തെളിഞ്ഞു; ഒളിമ്പിക്സിന് തുടക്കം
ആതന്‍സ്: കായികലോകത്തെ മേളകളുടെ മേളയായ ഒളിമ്പിക്സിന് ആതന്‍സില്‍ തിരിതെളിഞ്ഞു. വര്‍ണാഭമായ ഉദ്ഘാടന ചടങ്ങുകളോടെ 28-ാം ഒളിമ്പിക്സിന് തുടക്കമായി.
അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി പ്രസിഡന്റ് ജാക്റോജ് ആണ് ഒളിമ്പിക്സ് ഗെയിംസ് ഔപചാരികമായ ഉദ്ഘാടനം ചെയ്തതായി പ്രഖ്യാപിച്ചത്. ഉദ്ഘാടമേളയോട് അനുബന്ധിച്ചു നടന്ന 202 രാജ്യങ്ങളില്‍ നിന്നുള്ള കായിതാരങ്ങളുടെ മാര്‍ച്ച് പാസ്റില്‍ ത്രിവര്‍ണപതാകയേന്തിയ മലയാളിതാരം അഞ്ജുബോബി ജോര്‍ജിന് പിന്നില്‍ ഇന്ത്യന്‍ ടീം അണിനിരന്നു.
കണ്ണിന് ഉത്സമൊരുക്കുന്ന ഉദ്ഘാടനകാഴ്ചകളാണ് ആതന്‍സിലെ സ്റേഡിയത്തില്‍ വെള്ളിയാഴ്ച രാത്രി നിറഞ്ഞുനിന്നത്. ഇനി 17 നാളുകള്‍ ആതന്‍സിന് ഒളിമ്പിക്സ് മഹോത്സവത്തിന്റെ നാളുകളാണ്.
ശനിയാഴ്ച നടക്കുന്ന മത്സരങ്ങളില്‍ ഷൂട്ടിംഗില്‍ ഇന്ത്യന്‍ താരങ്ങളായ സുമ ഷിരൂരും അഞ്ജലി ഭഗവതും വനിതകളുടെ ഭാരദ്വോഹനത്തില്‍ കുഞ്ചറാണി ദേവിയും മത്സരിക്കുന്നുണ്ട്.












Click it and Unblock the Notifications