അമ്പെയ്ത്ത്: റീന കുമാരി രണ്ടാം റൗണ്ടില്‍
ആതന്‍സ്: ഒളിമ്പിക്സില്‍ വനിതകളുടെ അമ്പെയ്ത്ത് മത്സത്തില്‍ ഇന്ത്യയുടെ റീന കുമാരി രണ്ടാം റൗണ്ടിലേക്ക് കടന്നു.
ജോര്‍ജിയയുടെ ക്രിസ്റീന എസെബുവയെ മറികടന്നാണ് റീനകുമാരി രണ്ടാം റൗണ്ടിലെത്തിയത്. റീന കുമാരി 153 പോയിന്റുകള്‍ നേടിയപ്പോള്‍ ക്രിസ്റീന എസെബുവയെക്ക് 149 പോയിന്റ് മാത്രമേ നേടാനായുള്ളൂ.
ഒളിമ്പിക്സില്‍ ഇന്ത്യയുടെ നിരാശാജനകമായ പ്രകടനത്തിനിടയില്‍ റീനയുടെ നേട്ടം ഇന്ത്യക്ക് ആശ്വാസമായി. ബോക്സിംഗ്, ഭാരദ്വോഹനം, ബോക്സിംഗ്, ജൂഡോ, തുഴയല്‍ എന്നീ ഇനങ്ങളില്‍ ഇന്ത്യയുടെ പ്രകടനം നിരാശാജനകമായിരുന്നു.












Click it and Unblock the Notifications