Get Updates
Get notified of breaking news, exclusive insights, and must-see stories!

പെയ്സ്-ഭൂപതി സഖ്യം രണ്ടാം റൗണ്ടില്‍

ആതന്‍സ്: ഇന്ത്യയുടെ ലിയാന്റര്‍ പെയ്സ്- മഹേഷ് ഭൂപതി സഖ്യം ആതന്‍സ് ഒളിമ്പിക്സില്‍ രണ്ടാം റൗണ്ടില്‍ കടന്നു.

ആഗസ്ത് 16 തിങ്കളാഴ്ച നടന്ന മത്സരത്തില്‍ യുഎസിന്റെ ആന്റി റോഡിക്-മാര്‍ഡി ഫിഷ് സഖ്യത്തെയാണ് ഇവര്‍ തോല്പിച്ചത്(സ്കോര്‍: 7-6, 7-5, 6-3). പേസ്-ഭൂപതി സഖ്യത്തിന്റെ ആദ്യകടമ്പ കടുത്തതായിരുന്നു. ആന്റി റോഡിക്-ഫിഷ് സഖ്യം ടെന്നീസിലെ കരുത്തരാണ്.

അടുത്ത മത്സരത്തില്‍ സ്വിറ്റ്സര്‍ലന്റ് ജോഡിയായ റോജര്‍ ഫെഡറര്‍-യ്വെസ് അലിഗ്രോ സഖ്യത്തെയാണ് പെയ്സ്-ഭൂപതി സഖ്യത്തിന് നേരിടാനുള്ളത്. റോജര്‍ ഫെഡറര്‍-യ്വെസ് അലിഗ്രോ സഖ്യം തിങ്കളാഴ്ചത്തെ മത്സരത്തില്‍ അനായാസ ജയം നേടിയിരുന്നു.

ഒളിമ്പിക്സില്‍ അഞ്ചാം സീഡുകാരാണ് പെയ്സ്-ഭൂപതി സഖ്യം. രണ്ടാം റൗണ്ട് കൂടി ജയിച്ചാല്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ വെയ്ന്‍ ബ്ലാക്-കെവിന്‍ യുലിയെറ്റ് സഖ്യത്തെയാണ് ഇവര്‍ക്ക് നേരിടേണ്ടിവരിക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+