പെയ്സ്-ഭൂപതി തോറ്റു; ഇനി വെങ്കലപ്രതീക്ഷ
ആതന്‍സ്: ഇന്ത്യയുടെ മഹേഷ് ഭൂപതിയും ലിയാണ്ടര്‍ പെയ്സും ഒളിമ്പിക്സ് ഗെയിംസിലെ ടെന്നിസ് ഡബിള്‍സിന്റെ സെമിഫൈനലില്‍ തോറ്റു. സെമിയില്‍ തോറ്റവര്‍ തമ്മിലുള്ള മത്സരത്തില്‍ ജയിച്ചാല്‍ പെയ്സ്-ഭൂപതി സഖ്യത്തിന് വെങ്കലം നേടാം.
സീഡ് ചെയ്യപ്പെടാത്ത ജര്‍മന്‍ സഖ്യം നിക്കോളാസ് കീഫര്‍-റെയ്നര്‍ ഷട്ലറിനോട് 6-2,6-3 എന്ന സ്കോറിനാണ് പെയ്സ്-ഭൂപതി സഖ്യം തോറ്റത്. എതിരാളികള്‍ പൂര്‍ണമായ ആധിപത്യം പുലര്‍ത്തിയ മത്സരത്തില്‍ പെയ്സും ഭൂപതിയും ഒട്ടേറെ പിഴവുകള്‍ വരുത്തി.
സെമിയില്‍ 6 -4, 6 -4 ന് നാലാം സീഡായ സിംബാബ്വേയുടെ വെയ്ന് ബ്ലാക്ക് -കെവിന്‍ ഉളിയറ്റ് സഖ്യത്തെ തകര്‍ത്താണ് പെയ്സ്-ഭൂപതി സഖ്യം സെമിയിലെത്തിയത്. ക്വാര്‍ട്ടര്‍ വരെയുള്ള മത്സരങ്ങളിലെ മികവ് സെമിയില്‍ പുറത്തെടുക്കാന്‍ പെയ്സ്-ഭൂപതി സഖ്യത്തിന് കഴിഞ്ഞില്ല.
സെമിയില്‍ ജയിച്ചിരുന്നെങ്കില്‍ സ്വര്‍ണമോ വെള്ളിയോ ഇന്ത്യക്ക് പ്രതീക്ഷിക്കാമായിരുന്നു. ഇനി ലൂസേഴ്സ് ഫൈനലില്‍ ജയിച്ചാല്‍ കിട്ടുന്ന വെങ്കലത്തിലാണ് പ്രതീക്ഷ.












Click it and Unblock the Notifications