ഇന്ത്യ പാകിസ്ഥാനോട് തോറ്റു
ആംസ്റള്‍വീന്‍: വീഡിയോകോണ്‍ ത്രിരാഷ്ട്ര ക്രിക്കറ്റ് ടൂര്‍ണമെന്റിലെ ഉദ്ഘാടന മത്സരത്തില്‍ ഇന്ത്യ 66 റണ്‍സിന് പാകിസ്ഥാനോട് തോറ്റു.
മഴയെ തുടര്‍ന്ന് 33 ഓവറാക്കി ചുരുക്കിയ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന്‍ ഒമ്പത് വിക്കറ്റിന് 192 റണ്‍സെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ 27 ഓവറില്‍ 127 റണ്‍സെടുക്കുമ്പോഴേക്കും പുറത്തായി.
ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി പാകിസ്ഥാനെ ബാറ്റിംഗിന് അയക്കുകയായിരുന്നു. 67 പന്തുകളില്‍ 68 റണ്‍സ് അടിച്ചെടുത്ത ഷോയബ് മാലികാണ് പാകിസ്ഥാനെ മികച്ച സ്കോറിലേക്ക് നയിച്ചത്. യൂസഫ് യുഹാന (28), അബ്ദുള്‍ റസാക്ക് (35), മോയിന്‍ഖാന്‍ (27) എന്നിവരും നല്ല പ്രകടനം കാഴ്ചവച്ചു.
മറുപടി ബാറ്റിംഗില്‍ 37 റണ്‍സെടുത്ത വി. വി. എസ്. ലക്ഷ്മണ്‍ മാത്രമാണ് ഭേദപ്പെട്ട സ്കോറെടുത്തത്. ഇന്ത്യന്‍ ടീമില്‍ സച്ചിന്‍ ടെണ്ടുല്‍ക്കറും ഹര്‍ഭജന്‍ സിംഗും ആശിഷ് നെഹ്റയും കളിച്ചില്ല.












Click it and Unblock the Notifications