Get Updates
Get notified of breaking news, exclusive insights, and must-see stories!

ഹോക്കി: ഇന്ത്യയ്ക്ക് സമനില

ആതന്‍സ്: വിജയത്തിന്റെ വക്കിലെത്തി നില്ക്കുകയായിരുന്ന ഇന്ത്യയെ അവസാനനിമിഷം അര്‍ജന്റീന സമനിലയില്‍ കുരുക്കി. 2-1 ന് പിറകില്‍ നില്ക്കുകയായിരുന്ന അര്‍ജന്റീന 69ാം മിനിറ്റിലാണ് ഇന്ത്യയില്‍ നിന്ന് സമനില പിടിച്ചുവാങ്ങിയത്.

ഇന്ത്യയ്ക്ക് വേണ്ടി ഗഗന്‍ അജിത് രണ്ട് ഗോളുകള്‍ നേടി. അര്‍ജന്റീനയ്ക്ക് വേണ്ടി മത്യാസ് വില രണ്ടു ഗോളുകളും നേടി. ഹെല ിനികോ സ്റേഡിയത്തില്‍ നടന്ന പോരാട്ടത്തില്‍ ഇന്ത്യയ്ക്കായിരുന്നു അല്പം മുന്‍തൂക്കം.

കളിയുടെ അവസാനനിമിഷങ്ങള്‍ ഇന്ത്യന്‍ ഹോക്കി ടീമിന് പേടിസ്വപ്നമാവുകയാണ്. അവസാനനിമിഷത്തെ പിഴവുകളിലാണ് ഇന്ത്യ ആതന്‍സില്‍ പല മത്സരങ്ങളിലും പരാജയമടഞ്ഞത്. അര്‍ജന്റീനയോട് സമനില വഴങ്ങിയതും അവസാനനിമിഷത്തില്‍ പെനാല്‍റ്റി കോര്‍ണറില്‍ നിന്നുണ്ടായ ഗോളില്‍ നിന്നാണ്.

ഇനി ഇന്ത്യയുടെ അടുത്ത മത്സരം പാകിസ്ഥാനോടാണ്. ആഗസ്ത് 25 ബുധനാഴ്ച നടക്കുന്ന ഈ മത്സരത്തിന് വലിയ പ്രാധാന്യമില്ല. ഇതുവരെയുള്ള കളികളില്‍ നിന്ന് നാല് പോയിന്റുകള്‍ മാത്രം നേടിയ ഇന്ത്യ ഗ്രൂപ്പ് ബിയില്‍ നാലാം സ്ഥാനത്താണ്. പാകിസ്ഥാന്‍ ഗ്രൂപ്പ് എയില്‍ മൂന്നാം സ്ഥാനത്താണ്. പാകിസ്ഥാന് ഒമ്പത് പോയിന്റുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+