അഞ്ജു ഇന്ന് ജംപിംഗ് പിറ്റിലേക്ക്
ആതന്‍സ്: ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയായ അഞ്ജു ബോബി ജോര്‍ജ്ജിന്റെ മത്സരം ആഗസ്ത് 25 ബുധനാഴ്ച. യോഗ്യതാ റൗണ്ടാണ് ബുധനാഴ്ച രാത്രി 12ന് നടക്കുക.
യോഗ്യത നേടിയാല്‍ ഫൈനല്‍ റൗണ്ടിലേക്ക് കടക്കാം. ഫൈനല്‍ ആഗസ്ത് 27 വെള്ളിയാഴ്ച നടക്കും. രാജ്യവര്‍ധന്‍ റാത്തോഡ് ഷൂട്ടിംഗില്‍ നേടിയ വെള്ളിയൊഴികെ മറ്റെല്ലാ ഇനങ്ങളിലും ഇന്ത്യ തലകുത്തി വീണു. മെഡല്‍ പ്രതീക്ഷയുണ്ടായിരുന്ന ടെന്നീസ്, ഹോക്കി എന്നീ ഇനങ്ങളിലും ഇന്ത്യയ്ക്ക് നിരാശയായിരുന്നു ബാക്കി.
ഇനി എല്ലാ പ്രതീക്ഷകളും അഞ്ജുവിലാണ്. ഇപ്പോള്‍ ലോകറാങ്കിംഗില്‍ അഞ്ജു അഞ്ചാമതാണ്. യുഎസ്ട്രയല്‍സില്‍ 7.11 മീറ്റര്‍ ചാടിയ മരിയന്‍ ജോണ്‍സും റഷ്യയുടെ തത്യാന ലെബെഡേവയും ഐറിന സിമാഗിനയുമാണ് അഞ്ജുവിന് മുന്നില്‍ വെല്ലുവിളി ഉയര്‍ത്തുന്നത്. അഞ്ജുവിന്റെ മികച്ച വ്യക്തിഗത പ്രകടനം 6.74 മീറ്റര്‍ മാത്രമാണ്. റഷ്യന്‍ ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ 7.33 മീറ്റര്‍ ചാടിയ ലെബെഡേവ സ്വര്‍ണ്ണം നേടുമെന്നാണ് പ്രതീക്ഷിയ്ക്കുന്നത്.












Click it and Unblock the Notifications