അഞ്ജു ഫൈനലില്‍
ആതന്‍സ്: ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയായ അഞ്ജു ബോബി ജോര്‍ജ്ജ് ആതന്‍സ് ഒളിമ്പിക്സ് ലോംഗ്ജമ്പിന്റെ ഫൈനലില്‍ എത്തി. ആദ്യ ചാട്ടത്തില്‍ തന്നെ അഞ്ജു ഫൈനലിലേക്കുള്ള യോഗ്യത നേടി.
ഫൈനലിലേക്കുള്ള യോഗ്യതാമാര്‍ക്ക് 6.65 മീറ്റര്‍ ആയിരുന്നു. അഞ്ജു ആദ്യ ശ്രമത്തില്‍ 6.69 മീറ്റര്‍ ചാടി. ആദ്യചാട്ടം കഴിഞ്ഞ് ബോര്‍ഡിലേക്ക് തിരിഞ്ഞുനോക്കിയപ്പോള്‍ ഫൈനലിലേക്ക് യോഗ്യത നേടിയെന്ന് മനസ്സിലാക്കിയ അഞ്ജു ഗ്യാലറിയ്ക്ക് നേരെ കൈവീശി. ഗ്യാലറിയില്‍ പ്രാര്‍ത്ഥനകളോടെ കാത്തിരുന്ന ഭര്‍ത്താവ് ബോബി ജോര്‍ജ്ജ് അഞ്ജുവിനെ പ്രത്യഭിവാദ്യം ചെയ്തു.
എ ഗ്രൂപ്പില്‍ അഞ്ജുവിനൊപ്പമുണ്ടായിരുന്ന യുഎസിന്റെ മരിയന്‍ ജോണ്‍സിന്റെ ആദ്യചാട്ടം ഫൗള്‍ ആയി. എന്നാല്‍ പിന്നീടുള്ള ചാട്ടത്തില്‍ മരിയന്‍ ജോണ്‍സ് ഫൈനല്‍ സ്ഥാനം ഉറപ്പാക്കി. ബി ഗ്രൂപ്പില്‍ നിന്നും ലെബഡോവ(6.95 മീറ്റര്‍), കൊടോവ(6.79മീറ്റര്‍), കരോലിന ക്ലിഫ്റ്റ്(6.73മീറ്റര്‍) എന്നിവര്‍ ഫൈനലില്‍ സ്ഥാനം ഉറപ്പാക്കി.
ആഗസ്ത് 27 വെള്ളിയാഴ്ചയാണ് ഫൈനല്‍.












Click it and Unblock the Notifications