ഫൈനല്‍ യഥാര്‍ത്ഥവെല്ലുവിളി: അഞ്ജു
ആതന്‍സ്: ഫൈനലിലെ മത്സരമാണ് യഥാര്‍ത്ഥത്തിലുള്ള വെല്ലുവിളിയെന്ന് അഞ്ജു ബോബി ജോര്‍ജ്ജ്. ഒളിമ്പിക്സ് ലോംഗ്ജമ്പില്‍ ഫൈനലില്‍ മത്സരിയ്ക്കാനുള്ള യോഗ്യത നേടിയ ശേഷം ആതന്‍സില്‍ വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു അഞ്ജു ബോബി ജോര്‍ജ്ജ്.
യോഗ്യതാറൗണ്ടില്‍ മത്സരിയ്ക്കുമ്പോള്‍ ഫൈനലിലേക്ക് കടക്കണമെന്ന് മാത്രമായിരുന്നു മനസ്സില്‍ ഉറപ്പിച്ചിരുന്ന ലക്ഷ്യം. ഇത് ആദ്യ കടമ്പ മാത്രമാണ്. ആദ്യ ചാട്ടത്തില്‍ ലൈനില്‍ നിന്ന് അല്പം പിന്നില്‍ നിന്നാണ് ചാടിയത്. ഫൗള്‍ ആകാതിരിക്കാന്‍ സുരക്ഷിതമായിട്ടുള്ളചാട്ടം. കൂടുതല്‍ ദൂരത്തിലേക്ക് കുതിയ്ക്കാന്‍ വല്ലാതെ ശരീരത്തെ ബുദ്ധിമുട്ടിച്ചില്ല. - അഞ്ജു പറഞ്ഞു.
എന്തായാലും ഫൈനലില്‍ എത്തിയതില്‍ സന്തോഷമുണ്ട്. ഇനി ഫൈനലിലെ വെല്ലുവിളി നേരിടാന്‍ ഒരുങ്ങുകയാണ് ഞാന്‍. എന്റെ കഴിവിന്റെ പരമാവധി ദൂരത്തിലെത്താന്‍ ശ്രമിയ്ക്കും. - അഞ്ജു വിശദമാക്കി.












Click it and Unblock the Notifications