ബോബി അലോഷ്യസ് പുറത്ത്
ആതന്‍സ്: ഒളിമ്പിക്സ് ഹൈജമ്പില്‍ ഇന്ത്യയുടെ ബോബി അലോഷ്യസ് യോഗ്യതാ റൗണ്ടില്‍ പുറത്തായി. ബോബി അലോഷ്യസിന് മൂന്ന് ശ്രമത്തിലും യോഗ്യതാമാര്‍ക്ക് താണ്ടാന്‍ കഴിഞ്ഞില്ല.
കഴിഞ്ഞ മാസം ചെന്നൈയില്‍ നടന്ന സംസ്ഥാനാന്തര മീറ്റില്‍ 1.91 മീറ്റര്‍ ബോബി അലോഷ്യസ് പിന്നിട്ടിരുന്നു. അതിനാല്‍ ബോബി ഫൈനലില്‍ എത്തുമെന്ന് പ്രതീക്ഷിച്ചിരുന്നു.
ആദ്യം ബോബി 1.75 മീറ്റര്‍ ചാടി. പിന്നീട് 1.80 മീറ്റര്‍ ചാടാനുള്ള ശ്രമം പരാജയപ്പെട്ടു. അടുത്തത് 1.85 മീറ്ററായിരുന്നു. ഈ ശ്രമവും പരാജയപ്പെട്ടു. തുടര്‍ന്ന് 1.89 മീറ്റര്‍ ചാടാനുള്ള മൂന്നാമത്തെ ശ്രമവും വിഫലമായി.












Click it and Unblock the Notifications