Get Updates
Get notified of breaking news, exclusive insights, and must-see stories!

അഞ്ജുവിന് അതിന് കഴിയും : ഉഷ

ആതന്‍സ്: തനിയ്ക്ക് ലഭിയ്ക്കാതെ പോയ മെഡല്‍ അഞ്ജു ബോബി ജോര്‍ജ്ജ് നേടുമെന്ന് പി.ടി. ഉഷ. ആതന്‍സില്‍ ഒളിമ്പിക്സ് ആസ്വദിയ്ക്കുന്ന ഉഷ വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു.

നമ്മുടെ അഞ്ജു ആദ്യ കടമ്പ കടന്നു. എനിയ്ക്ക് ശേഷം ഒളിമ്പിക്സ് അത്ലറ്റിക്സില്‍ ഫൈനലിലേക്ക് കടക്കുന്ന അത്ലറ്റ്. ആതന്‍സ് ഒളിമ്പിക്സില്‍ ഇന്ത്യ അത്ലറ്റിക്സിലൂടെ ഒരു മെഡല്‍ കൂടി നേടും. - ഉഷ പറഞ്ഞു.

എന്നെ ആകര്‍ഷിച്ച ഒട്ടേറെ ഘടകങ്ങള്‍ അഞ്ജുവിലുണ്ട്. യോഗ്യതാറൗണ്ടില്‍ വലിയ പ്രകടനത്തിനൊന്നും മുതിരാതെ തന്ത്രപൂര്‍വമാണ് അഞ്ജു ചാടിയത്. ആദ്യ ചാട്ടം തന്നെ 6.69 മീറ്ററിലെത്തി. യോഗ്യതനേടിയതോടെ അധികമൊന്നും ബഹളം കൂട്ടാതെ ബാഗെടുത്ത് ഡ്രസ്സിംഗ് റൂമിലേക്ക് മടങ്ങുകയായിരുന്നു അഞ്ജു. ശരിയായ കാര്യമാണ് അഞ്ജു ചെയ്തത്. എല്ലാ കരുത്തും ഫൈനലിലേക്ക് വേണ്ടി കാത്തുവച്ചിരിയ്ക്കുകയാണ് അഞ്ജു.- ഉഷ പറഞ്ഞു.

യൂറോപ്യന്‍ മത്സരങ്ങളില്‍ തുടര്‍ച്ചയായി പങ്കെടുത്തതിന്റെ പരിചയം അഞ്ജുവിനെ സഹായിക്കും. നേരത്തെ ചാടുമ്പോള്‍ ഫൗള്‍ വരുത്തുന്ന സ്വഭാവം അഞ്ജുവിനുണ്ടായിരുന്നു. പക്ഷെ ബുധനാഴ്ച രാത്രി യോഗ്യതാ റൗണ്ടില്‍ അഞ്ജു ശരിയായ കാര്യമാണ് ചെയ്തത്. സാവധാനം ഓടി, ശരിയായ ആംഗിളില്‍ അഞ്ജു ചാടി. - ഉഷ പറഞ്ഞു.

ഫൈനല്‍ തീര്‍ച്ചയായും വ്യത്യസ്തമായിരിക്കും. യോഗ്യതാറൗണ്ടില്‍ അഞ്ജുവിനേക്കാള്‍ നല്ല പ്രകടനം കാഴ്ചവച്ച ഏഴ് പേരെങ്കിലും ഉണ്ട്. അവരെ പിന്നിലാക്കി ഒരു മെഡല്‍ നേടണമെങ്കില്‍ അഞ്ജു ഇപ്പോള്‍ ചാടിയതിനേക്കാള്‍ 20 സെന്റിമീറ്റര്‍ കൂടി കൂടുതല്‍ ചാടണം. ഇത് അസാധ്യമാണെന്ന് തോന്നിയേക്കാം. പക്ഷെ ഉറപ്പ്. അഞ്ജുവിന് അതിന് കഴിയും. പ്രകടനം ഓരോ ദിവസവും വ്യത്യസ്തമാകാവുന്ന ഒരിനമാണ് ലോംഗ്ജമ്പ്.വെള്ളിയാഴ്ച അഞ്ജു അവളുടെ ജീവിതത്തിലെ ഏറ്റവും വലിയ പ്രകടനം പുറത്തെടുക്കില്ലെന്ന് ആര് കണ്ടു? - ഉഷ പറഞ്ഞു.

അഞ്ജുവില്‍ ബുധനാഴ്ച കണ്ട മറ്റൊരു പ്രത്യേകത അവള്‍ ജമ്പിംഗ് പിറ്റില്‍ തനിച്ചായിരുന്നു എന്നതാണ്. മറ്റ് അത്ലറ്റുകള്‍ ജമ്പിന് മുമ്പും പിമ്പും പരസ്പരം സംസാരിക്കുന്നതും കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതും കാണാമായിരുന്നു. അഞ്ജു ആരോടും സംസാരിച്ചിരുന്നില്ല. എല്ലാ കരുത്തും തന്നിലേക്കാവാഹിയ്ക്കുന്ന ഒരു അത്ലറ്റിനെയാണ് അഞ്ജുവില്‍ കണ്ടത്. അത് കൂടുതല്‍ ഏകാഗ്രത നല്കും. - ഉഷ ചൂണ്ടിക്കാട്ടുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+