ആസ്ത്രേല്യ പാകിസ്ഥാനെ തോല്പിച്ചു
ലണ്ടന്‍: ത്രിരാഷ്ട്രക്കപ്പില്‍ ആസ്ത്രേല്യ കിരീടം നേടി. ആവേശകരമായ ഫൈനലില്‍ 10 റണ്‍സിനാണ് ആസ്ത്രേല്യ വിജയം നേടിയത്.
ആദ്യം ബാറ്റ് ചെയ്ത ആസ്ത്രേല്യ 269 റണ്‍സ് നേടി. മറുപടി ബാറ്റിംഗിനിറങ്ങിയ പാകിസ്ഥാന്‍ തുടക്കത്തില്‍ വിക്കറ്റുകള്‍ വലിച്ചെറിഞ്ഞ് തകര്‍ച്ചയിലേക്ക് കൂപ്പുകുത്തുകയായിരുന്നു. നാല് വിക്കറ്റിന് 66 റണ്‍സ് എന്ന നിലയില്‍ തകര്‍ന്ന പാകിസ്ഥാനെ പിന്നീട് ഇന്‍സമാം ഉള്‍ഹഖും യൂസഫ് യൂഹാനയും ചേര്‍ന്ന് കരകയറ്റി. ഇന്‍സമാം 72 റണ്‍സും യൂഹാന 88 റണ്‍സും എടുത്തു. ഒരു ഘട്ടത്തില്‍ പാകിസ്ഥാന്‍ ജയിക്കുമെന്നുപോലും കരുതിയിരുന്നു.
പക്ഷെ ഒടുവില്‍ പാകിസ്ഥാന്‍ 259 റണ്‍സിന് ഓള്‍ ഔട്ടായി. ആന്‍ഡ്രൂ സൈമണ്ട്സ് നേടിയ സെഞ്ച്വറി(104 റണ്‍സ്)യാണ് ആസ്ത്രേല്യയ്ക്ക് മികച്ച അടിത്തറ നല്കിയത്. 47 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റെടുത്ത മൈക്കേല്‍ കാസ്പ്രോവിക്സാണ് പാകിസ്ഥാന്റെ ബാറ്റിംഗ് നിരയെ തകര്‍ത്ത്.












Click it and Unblock the Notifications