Get Updates
Get notified of breaking news, exclusive insights, and must-see stories!

ദ്രാവിഡ് ലോകക്രിക്കറ്റര്‍

ലണ്ടന്‍: ലോകത്തെ മികച്ച ക്രിക്കറ്റ് താരത്തിന് അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ (ഐസിസി) ഏര്‍പ്പെടുത്തിയ ഗാരിസോബേഴ്സ് അവാര്‍ഡ് രാഹുല്‍ ദ്രാവിഡിന്.

2003 ആഗസ്ത് മുതല്‍ 2004 ജൂലായ് 31 വരെയുള്ള കാലയളവിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ ഏര്‍പ്പെടുത്തിയ അവാര്‍ഡുകളില്‍ ഏറ്റവും മികച്ച ടെസ്റ് താരമായും ദ്രാവിഡിനെ തിരഞ്ഞെടുത്തു. ഇന്ത്യന്‍ ഫാസ്റ് ബൗളര്‍ ഇര്‍ഫാന്‍ പഠാനാണ് ക്രിക്കറ്റിലെ മികച്ച നവാഗതപ്രതിഭ.

ഇംഗ്ലണ്ടിന്റെ ഓള്‍ റൗണ്ടര്‍ ആന്‍ഡ്രൂ ഫ്ലിന്റോഫാണ് മികച്ച ഏകദിന താരം. ഇക്കാര്യത്തില്‍ സച്ചിനെ രണ്ടാംസ്ഥാനത്തേയ്ക്ക് പിന്തള്ളിയാണ് ഫ്ലിന്റോഫ് മികച്ച താരമായത്. ന്യൂസിലാന്റാണ് മികച്ച ക്രിക്കറ്റ്ടീം. ആസ്ത്രേല്യക്കാരനായ സൈമണ്‍ ടോഫല്‍ മികച്ച അമ്പയറായി തിരഞ്ഞെടുക്കപ്പെട്ടു.

ആദ്യമായാണ് ഐസിസി ഇത്തരമൊരു അവാര്‍ഡ് ഏര്‍പ്പെടുത്തുന്നത്. ടെസ്റ് ക്രിക്കറ്റ് കളിയ്ക്കുന്ന 10 രാജ്യങ്ങളിലെ ക്യാപ്റ്റന്‍മാര്‍ ഉള്‍പ്പെടെയുള്ള വോട്ടിംഗ് അക്കാദമിയുടെ 82 വോട്ടുകള്‍ ദ്രാവിഡിന് ലഭിച്ചു. അവാര്‍ഡിന് പരിഗണിച്ച കാലയളവില്‍ ഒമ്പത് ടെസ്റ്കളില്‍ നിന്നായി 95.46 ശരാശരിയോടെ 1241 റണ്‍സ് ദ്രാവിഡ് നേടി. പാകിസ്ഥാനെതിരെ നേടിയ 270 റണ്‍സാണ് ഇതില്‍ മികച്ച സ്കോര്‍.

19കാരനായ പഠാന്‍ അഞ്ചു ടെസ്റുകളില്‍ നിന്ന് 16 വിക്കറ്റുകളും ഏകദിനത്തില്‍ 36 വിക്കറ്റുകളും നേടിയാണ് മികച്ച നവാഗതപ്രതിഭയായത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+