കെനിയയ്ക്കെതിരെ ഇന്ത്യക്ക് 98 റണ്‍സ് ജയം
ലണ്ടന്‍: ഐസിസി ചാമ്പ്യന്‍ഷിപ്പിലെ തങ്ങളുടെ ആദ്യമത്സരത്തില്‍ ഇന്ത്യക്ക് ജയം. 98 റണ്‍സിനാണ് ഇന്ത്യ കെനിയയെ തോല്പിച്ചത്.
സൗരവ് ഗാംഗുലിയും (90) വി. വി. എസ്. ലക്ഷ്മണും (79) മുഹമ്മദ് കൈഫും (49) നടത്തിയ മികച്ച ബാറ്റിംഗ് പ്രകടനത്തിന്റെ തിളക്കത്തില്‍ 50 ഓവറില്‍ ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തില്‍ 290 റണ്‍സെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ കെനിയക്ക് 50 ഓവറില്‍ ഏഴ് വിക്കറ്റിന് 192 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ.
ഇന്ത്യന്‍ ബൗളര്‍മാര്‍ അല്പം കൂടി ശ്രദ്ധ കാട്ടിയിരുന്നെങ്കില്‍ കെനിയയുടെ സ്കോര്‍ ഇതിലും കുറഞ്ഞേനെ. 44 റണ്‍സാണ് എക്സ്ട്രാ ഇനത്തില്‍ ബൗളര്‍മാര്‍ നല്‍കിയത്.
ഇന്ത്യ പതര്‍ച്ചയോടെയാണ് ബാറ്റിംഗ് തുടങ്ങിയത്. 17 റണ്‍സെടുത്ത് വീരേന്ദര്‍ സെവാഗ് പുറത്തായതിന് ശേഷം ഗാംഗുലിയും ലക്ഷ്മണും ചേര്‍ന്ന് പടുത്തുയര്‍ത്തിയ വിക്കറ്റ് കൂട്ടുകെട്ടാണ് ഇന്ത്യയെ മികച്ച സ്കോറിലേക്ക് നയിച്ചത്. അവസാന 10 ഓവറുകളില്‍ ഇന്ത്യ 90 റണ്‍സടിച്ചെടുത്തു.












Click it and Unblock the Notifications